Narendra Modi  ഫയൽ
Kerala

പ്രധാന മന്ത്രിയുടെ സന്ദര്‍ശനം; നാലിടങ്ങളില്‍ റെഡ് സോണ്‍; ഡ്രോണുകള്‍ക്ക് നിയന്ത്രണം; നഗരത്തില്‍ നാളെ ഗതാഗത ക്രമീകരണം

ഇന്നും നാളെയും ഈ ഭാഗങ്ങളില്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കുന്നതും പട്ടം, ബലൂണുകള്‍ എന്നിവ പറത്തുന്നതും നിരോധിച്ചു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. ഇന്നും നാളെയും ശംഖമുഖം, എയര്‍പോര്‍ട്ട്, പുത്തരിക്കണ്ടം, കിഴക്കെക്കോട്ടെ എന്നിവ താത്കാലിക റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചു. ഇന്നും നാളെയും ഈ ഭാഗങ്ങളില്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കുന്നതും പട്ടം, ബലൂണുകള്‍ എന്നിവ പറത്തുന്നതും നിരോധിച്ചു.

നഗരത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും നഗരാതിര്‍ത്തിയില്‍ സുരക്ഷാ പരിശോധന നടത്തും. നാളെ രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ഈ സമയം പ്രധാനമന്ത്രി കടന്നപോകുന്ന റോഡരികിലെ പാര്‍ക്കിങും നിരോധിച്ചു.

പ്രധാനമന്ത്രിയുടെ റൂട്ട് സമയത്ത് പ്രധാന റോഡിലേക്ക് വരുന്ന ഇടറോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ പത്തുമുതല്‍ പതിനൊന്ന് വരെയും ഉച്ചയ്ക്ക് 12 മുതല്‍ ഒന്നുവരെയും ഗതാഗതം വഴി തിരിച്ചുവിടും.

രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ ഡൊമസ്‌റ്റിക് എയർപോർട്ട് , ശംഖുമുഖം, ഓൾസെയിന്റ്സ്, ചാക്ക, പള്ളിമുക്ക്, പാറ്റൂർ,ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, രക്തസാക്ഷി മണ്ഡപം, വിജെടി മെയിൻ ഗേറ്റ്, സ്റ്റാച്യു, പുളിമൂട്, ആയുർവേദ കോളജ്, ഓവർബ്രിജ്, മേലെപഴവങ്ങാടി, പവർഹൗസ് ജംക്‌ഷൻ, ചൂരക്കാട്ട്പാളയം വരെ റോഡിന്റെ ഇരുവശത്തും പാർക്കിങ് അനുവദിക്കില്ല. ശംഖുംമുഖം,ഡൊമസ്റ്റിക് എയർ പോർട്ട്, വലിയതുറ, പൊന്നറപ്പാലം, കല്ലുംമൂട്, അനന്തപുരി ഹോസ്പിറ്റൽ, ഈഞ്ചയ്ക്കൽ, മിത്രാനന്ദപുരം, എസ്പി ഫോർട്ട്, ശ്രീകണ്ഠേശ്വരം പാർക്ക്, തകരപ്പറമ്പ് മേൽപ്പാലം , പവർഹൗസ് ജംക്‌ഷൻ വരെയും, ചാക്ക,അനന്തപുരി ഹോസ്പിറ്റൽ റോഡിന്റെയും ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.

രാവിലെ 10 മുതൽ 11 വരെയും ഉച്ചയ്ക്ക് 12 മുതൽ 1 വരെയും ഗതാഗതം വഴി തിരിച്ചു വിടും. ഡൊമസ്റ്റിക് എയർപോർട്ട് ഭാഗത്ത് നിന്നു ശംഖുമുഖം വഴി പോകുന്ന വാഹനങ്ങൾ വലിയതുറ പൊന്നറ പാലം കല്ല് മൂട് വഴിയും വെട്ടുകാട്, വേളി ഭാഗങ്ങളിൽ നിന്നും ഓൾസെയിൻസ് വഴി പോകുന്ന വാഹനങ്ങൾ മാധവപുരം, വെൺപാലവട്ടം വഴിയും പോകണം. കഴക്കൂട്ടത്ത് നിന്ന് ചാക്ക വഴി നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ വെൺപാലവട്ടം, കുമാരപുരം, പട്ടം, കവടിയാർ വഴിയും പിഎംജിയിൽ നിന്ന് പാളയം വഴി പോകുന്ന വാഹനങ്ങൾ എൽഎംഎസ് പബ്ലിക് ലൈബ്രറി,പഞ്ചാപുര വഴിയും വെള്ളയമ്പലം ഭഗത്ത് നിന്നും പാളയം വഴി പോകുന്ന വാഹനങ്ങൾ വഴുതയ്ക്കാട്,

വിമൻസ് കോളജ്,തൈക്കാട് വഴിയും പോകണം.തമ്പാനൂർ നിന്നും ഓവർബ്രിജ്‌ വഴി കിഴക്കേകോട്ട പോകേണ്ട വാഹനങ്ങൽ ചുരയ്ക്കാട്ട് പാളയം,കിള്ളിപാലം, അട്ടക്കുളങ്ങര വഴി പോകണം.അട്ടക്കുളങ്ങര ഭാഗത്ത് നിന്നും കിഴക്കേകോട്ട വഴി പോകുന്ന വാഹനങ്ങൾ കിള്ളിപ്പാലം വഴിയോ ഈഞ്ചയ്ക്കൽ വഴിയോ പോകണം.വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള വരുന്നവർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം.ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്ലൈ ഓവർ, ഈഞ്ചക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും രാജ്യാന്തര ടെർമിനലിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക ഫ്ലൈഓവർ, ഈഞ്ചക്കൽ, കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകണം.

പാർക്കിങ് ഇങ്ങനെ

നാളെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ വാഹനങ്ങളിൽ എത്തുന്ന പ്രവർത്തകരെ കിള്ളിപ്പാലം, അട്ടകുളങ്ങര, ശ്രീകണ്ഠേശ്വരം പാർക്ക് ഭാഗങ്ങളിൽ ഇറക്കണം. വലിയ വാഹനങ്ങൾ ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ട്, ഹോമിയോ കോളജ് ഗ്രൗണ്ട്, ചാല സ്കൂൾ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ട് എന്നിവിടങ്ങളിലും ചെറിയ വാഹനങ്ങൾ ഫോർട്ട് സ്കൂൾ ഗ്രൗണ്ട്, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, അട്ടക്കുളങ്ങര ഗവ. സെൻട്രൽ സ്കൂൾ ഗ്രൗണ്ട്, വെള്ളയമ്പലം ജലഅതോറിറ്റി ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.

കേരളത്തിന് അനുവദിച്ച മൂന്ന് പുതിയ അമൃത് ഭാരത് ട്രെയിനുകള്‍ നാളെ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. അമൃത ഭാരത് ട്രെയിനുകളുടെ സമയക്രമം തയ്യാറായി. തിരുവനന്തപുരം നോര്‍ത്ത്-ചര്‍ലപ്പള്ളി, നാഗര്‍കോവില്‍-മംഗളൂരു സെന്‍ട്രല്‍, തിരുവനന്തപുരം സെന്‍ട്രല്‍-താംബരം എന്നിവയുടെ സമയവും റൂട്ടുമാണ് പുറത്തുവിട്ടത്.

താംബരം ട്രെയിന്‍ നാഗര്‍ കോവില്‍വഴിയാണ് സര്‍വീസ് നടത്തുന്നത്. നാഗര്‍ കോവിലില്‍നിന്ന് മംഗളുരുവിലേക്കുള്ള ട്രെയിന്‍ ചൊവ്വാഴ്ചകളില്‍ പകല്‍ 11.30ന് പുറപ്പെട്ട് ബുധന്‍ രാവിലെ അഞ്ചിന് മംഗളൂരുവിലെത്തും. തിരിച്ച് മംഗളുരു ജങ്ഷനില്‍നിന്ന് രാവിലെ എട്ടി ന് പുറപ്പെട്ട് രാത്രി 10.05ന് നാഗര്‍കോവിലിലെത്തും. തിരുവനന്തപുരം, കോട്ടയം വഴിയാണ് യാത്ര. ചര്‍ലപ്പള്ളി -തിരുവനന്തപുരം ട്രെയിന്‍ ചര്‍ലപ്പള്ളിയില്‍ നിന്ന് ചൊവ്വാഴ്ചകളില്‍ രാവിലെ 7.15 ന് പുറപ്പെട്ട് ബുധന്‍ ഉച്ചയ്ക്ക് 2.45ന് തിരുവനന്തപുരത്തെത്തും. തിരിച്ച് ബുധനാഴ്ച വൈകിട്ട് 5.30ന് പുറപ്പെട്ട് വ്യാഴം രാത്രി 11.30ന് ചര്‍ലപ്പള്ളിയിലെത്തും.

Traffic curbs in Thiruvananthapuram for PM's visit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്തെ തുറമുഖ നഗരമായി പ്രഖ്യാപിക്കും?; 'വീടില്ലാത്ത എല്ലാവര്‍ക്കും വീട്'; പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ വന്‍ പ്രഖ്യാപനങ്ങള്‍

രാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ച പഴം തിരിച്ചറിയാം

'പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും കടുപ്പമേറിയ ജോലി ചെയ്യുന്ന വ്യക്തി'; ഗംഭീറിനെ പുകഴ്ത്തി ശശി തരൂര്‍

സുരക്ഷാ പ്രശ്‌നമില്ല, മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്തുമെന്ന് ഐസിസി; ഒറ്റപ്പെട്ട് ബംഗ്ലാദേശ്, പിന്തുണച്ചത് പാകിസ്ഥാൻ മാത്രം

'ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകുന്നത് മോശമാണെന്ന് കരുതുന്നവര്‍ ഒന്നാം ക്ലാസ്സിലെ ഈ പാഠം വായിക്കണം'

SCROLL FOR NEXT