Thamarassery Churam 
Kerala

ഒമ്പതാം വളവില്‍ മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു; വാഹനങ്ങള്‍ ഈ വഴി പോകണം

ഒമ്പതാം വളവിലെ വ്യൂ പോയിന്റനടുത്താണ് കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞു വീണത്. കാല്‍നടയാത്രക്കാരെയും കടത്തിവിടുന്നില്ല. പാറയും മരവും നീക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങി.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. ഒമ്പതാം വളവിലെ വ്യൂ പോയിന്റനടുത്താണ് കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞു വീണത്. കാല്‍നടയാത്രക്കാരെയും കടത്തിവിടുന്നില്ല. പാറയും മരവും നീക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങി. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് മണ്ണും കല്ലും റോഡിലേക്ക് പതിച്ചത്.വാഹനങ്ങൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

താമരശേരി ചുരം വഴി പോകുന്ന വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴി പോകണമെന്ന് പൊലീസ് അറിയിച്ചു. വാഹനങ്ങള്‍ താമരേശി ചുങ്കത്ത് നിന്ന് തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി പോകണം. മഴയെ തുടര്‍ന്നാണ് പാറയും മരങ്ങളും ഇടിച്ചുവീണത്. കല്‍പ്പറ്റയില്‍ നിന്നുളള ഫയര്‍ഫോഴ്‌സ് സംഘമെത്തി മണ്ണും പാറയും നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

ഗതാഗതം പുനഃസ്ഥാപിക്കാന്‍ എത്രമണിക്കൂറുകള്‍ വേണ്ടിവരുമെന്ന കാര്യം നിശ്ചയമില്ല. രണ്ടും ഭാഗത്തും കിലോമീറ്ററുകള്‍ നീണ്ട ബ്ലോക്കാണ് ഉളളത്.

Traffic has been completely blocked due to a landslide in Thamarassery Churam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഡെലിവറി ഡ്രൈവർമാർ ഇക്കാര്യം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ പിഴ ലഭിക്കും; പുതിയ നിയമവുമായി ബഹ്‌റൈൻ

ചർമം തിളങ്ങും, പൊണ്ണത്തടി കുറയ്ക്കാം; ഉണക്കമുന്തിരി ഇങ്ങനെയൊന്ന് കഴിച്ചു നോക്കൂ

മുഖക്കുരു മാറാൻ ഇതാ ചില ടിപ്സ്

'വിഎസിന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് ഷീല മാഡവും അമ്പരന്നു'; അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ച ഓര്‍മ്മിച്ച് കെഎം എബ്രഹാം

SCROLL FOR NEXT