എഐ കാമറ പ്രതീകാത്മക ചിത്രം
Kerala

പൂജ്യത്തില്‍ സ്‌ക്രൂ; ആര്‍ ടി ഓഫീസിലെ ഉദ്യോഗസ്ഥന് 'പിഴയോട് പിഴ'; ഒടുവിൽ 'സത്യം' കണ്ടെത്തി

ചെയ്യാത്ത കുറ്റങ്ങള്‍ക്ക് പിന്നിലെ പിഴയുടെ കാരണം തേടി എറണാകുളം ആര്‍ ടി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് നിരന്തരം പിഴ നോട്ടീസ് ലഭിച്ചതോടെ, ചെയ്യാത്ത കുറ്റങ്ങള്‍ക്ക് പിന്നിലെ പിഴയുടെ കാരണം തേടി എറണാകുളം ആര്‍ ടി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്‍. അന്വേഷണത്തിനൊടുവില്‍ പിഴയുടെ സത്യാവസ്ഥ ഉദ്യോഗസ്ഥന്‍ കണ്ടെത്തി. തനിക്ക് പണി തന്നത് ഒരു കുഞ്ഞു സ്‌ക്രൂ ആണെന്ന്.

ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കല്‍, മൂന്നുപേരുമായി യാത്ര, സിഗ്നല്‍ ലംഘനം തുടങ്ങിയ കാമറയില്‍ കുടുങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് എറണാകുളം ആര്‍ ടി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന് ഇടുക്കി പൊലീസ് പിഴ ചുമത്തിയിരുന്നത്. പിഴയില്‍ സഹികെട്ടാണ് ഉദ്യോഗസ്ഥന്‍ സത്യം തേടിയിറങ്ങിയത്.

തൊടുപുഴയിലെ ഒരു യുവാവ് തന്റെ ഇരുചക്രവാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഉറപ്പിക്കാന്‍ ഉപയോഗിച്ച സ്‌ക്രൂ പൂജ്യത്തില്‍ പതിപ്പിച്ചതോടെ, നമ്പര്‍ എട്ട് എന്നു തോന്നുന്ന പോലെയായി. ഇതോടെയാണ് നമ്പര്‍ തെറ്റിദ്ധരിച്ച്, ആളുമാറി ആര്‍ടി ഉദ്യോഗസ്ഥന് നിയമലംഘനത്തിന് പിഴ നോട്ടീസ് ലഭിച്ചുകൊണ്ടിരുന്നത്. ചെലാനില്‍ കാണിച്ചിട്ടുള്ള വാഹനം തന്റേതല്ലെന്നും , നമ്പറില്‍ തെറ്റു പറ്റിയിട്ടുണ്ടെന്നും കാണിച്ച് ഉദ്യോഗസ്ഥന്‍ ഇടുക്കി പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ലക്ഷങ്ങള്‍ ലാഭിക്കാം, ഭവന വായ്പയുടെ പലിശഭാരം കുറയ്ക്കാം; ഇതാ ഒരു ഉപായം

ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി: കാബിൻ തകർന്നു; ഡ്രൈവർക്ക് പരിക്ക്

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്