ഭാനു 
Kerala

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി, എൻജിനിൽ കുടുങ്ങിയ വയോധികൻ മരിച്ചു

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ആണ് അപകടം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റെയിൽവെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിന്റെ എൻജിനിൽ കുടുങ്ങി വയോധികൻ മരിച്ചു. വർക്കല സ്വദേശി ഭാനു (65) ആണ് മരിച്ചത്. പുന്നമൂട് റെയിൽവെ ​ഗേറ്റിനും സ്റ്റാർ തിയേറ്റർ ​ഗേറ്റിനും നടുവിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്‌ച രാവിലെയാടെയായിരുന്നു സംഭവം. 

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ഭാനു ​ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്‌പ്രസിന് മുന്നിൽ അകപ്പെടുകയായിരുന്നു. ട്രെയിൻ തട്ടി തെറിച്ചുപോയ വയോധികൻ എൻജിന്റെ മുൻഭാ​ഗത്തെ കൂർത്ത കമ്പിയിൽ കുടുങ്ങി.

വയറ്റിലൂടെ കമ്പി തുളച്ചുകയറി വയോധികൻ തൽക്ഷണം മരിച്ചു. വർക്കല പൊലീസും അ​ഗ്നി രക്ഷാസേനയും എത്തി ഏറെ പരിശ്രമിച്ചാണ് മൃതദേഹം എൻജിനിൽ നിന്നും വേർപെടുത്തിയെടുത്തത്. അപകടത്തെ തുടർന്ന് ട്രെയിൻ അരമണിക്കൂറോളം പിടിച്ചിട്ടു. ഭാര്യ: ഗോമതി. മക്കള്‍: ഷീബ, ബാബു, സ്വര്‍ണ, ഗീത, സുനിത.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT