ട്രെയിന്‍ തട്ടി മരിച്ചു 
Kerala

വള്ളംകളി കണ്ട് മടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ആലപ്പുഴ കരുവാറ്റയില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. പല്ലന സ്വദേശികളായ പ്രകാശന്‍(52), സുരേഷ്(49) എന്നിവരാണ് മരിച്ചത്. കരുവാറ്റ വള്ളംകളി കണ്ടശേഷം മടങ്ങുകയായിരുന്നു ഇവര്‍. ശനിയാഴ്ച രാത്രി 7.45-ഓടെ തീരദേശ റെയില്‍വേ പാതയില്‍ കരുവാറ്റ കുറിച്ചിക്കലില്‍ വെച്ചായിരുന്നു അപകടം. റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകുമ്പോഴായിരുന്നു അപകടം.

കരുവാറ്റ ലീഡിങ് ചാനലില്‍ നടന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) വള്ളംകളി കഴിഞ്ഞ് പ്രധാന റോഡില്‍ വലിയ ഗതാഗതത്തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകുകയായിരുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായി എത്തിയ തീവണ്ടി തട്ടിയാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന മറ്റു ചിലര്‍ ഓടിമാറിയതിനാലാണ് രക്ഷപ്പെട്ടത്.

വിവരമറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് അപകടത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയിച്ച് പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും മറ്റാരെയും കണ്ടെത്താനായില്ല. മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Train accident; two dead

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവല്‍; 31 ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

വോട്ടർ പട്ടികയിൽ പേരില്ല; കെജരിവാളിന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; രേഖ ​ഗുപ്തയുടെ പേരിലും പൊരുത്തക്കേട്

ദുബൈയില്‍ മലയാളി യുവാവ് കാറില്‍ മരിച്ച നിലയില്‍

'ചോദ്യം ചോദിക്കുന്ന തലമുറയെ ഭയക്കുന്നു; വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിരോധിക്കാനുള്ള കേരള സര്‍വകലാശാലയുടെ നീക്കം അപലപനീയം'