പ്രതീകാത്മക ചിത്രം 
Kerala

ട്രാക്ക് പരിശോധനയ്ക്കിടെ റെയിൽവേ ജീവനക്കാരൻ എൻജിൻ തട്ടി മരിച്ചു; ഒരാൾക്ക് പരിക്ക് 

രാജധാനി എക്സ്പ്രസ് വരുന്നത് കണ്ട് അടുത്ത പാളത്തിലേക്ക് മാറിയപ്പോഴാണ് ട്രാക്ക്മാന്‍മാരെ എന്‍ജിന്‍ ഇടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: മണ്‍സൂണ്‍ പട്രോളിങ്ങിനിടെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷൻ ട്രാക്ക്മാൻ ട്രെയിൻ എൻജിൻ തട്ടി മരിച്ചു. ഹര്‍ഷ കുമാര്‍(40) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒല്ലൂര്‍ സ്വദേശി വിനീഷ് (33) പരിക്കേറ്റ് ചികിത്സയിലാണ്. രാത്രിയില്‍ പട്രോളിങ് നടത്തുന്നതിനിടെ രാജധാനി എക്സ്പ്രസ് വരുന്നത് കണ്ട് അടുത്ത പാളത്തിലേക്ക് മാറിയപ്പോഴാണ് ട്രാക്ക്മാന്‍മാരെ പിന്നിലൂടെ എത്തിയ എന്‍ജിന്‍ ഇടിച്ചത്.  

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്റെ തെക്കു ഭാഗത്താണ് അപകടം ഉണ്ടായത്. മഴ മൂലം ട്രാക്കിൽ തടസ്സങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാൻ പുറപ്പെട്ടത‍ായിരുന്നു ഇരുവരും. സ്റ്റേഷനില്‍ നിന്നും രാജധാനി എക്സ്പ്രസ് ഒല്ലൂര്‍ ഭാഗത്തേക്ക് പുറപ്പെട്ടത് കണ്ട് ഇരുവരും ഇടതുവശത്തെ ട്രാക്കിലേക്ക് മാറി. എന്നാൽ ഈ സമയം ഒല്ലൂര്‍ ഭാഗത്തു നിന്നും എന്‍ജിന്‍ വരുന്ന വിവരം അറിഞ്ഞില്ല. എന്‍ജിന്‍ ഹോണ്‍ മുഴക്കിയെങ്കിലും രാജധാനിയുടേതെന്ന് ഇരുവരും ധരിച്ചിരിക്കാനും സാധ്യതയുണ്ട്. 

ഇടതുവശത്തെ പാളത്തിന്റെ നടുക്കാണ് ഹര്‍ഷന്‍ മരിച്ചു കിടന്നത്. വിനീഷ് രണ്ടു പാളങ്ങളുടേയും ഇടയ്ക്കുള്ള കുഴിയിലേക്ക് തെറിച്ചു വീണു. ഇയാളെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം