12-year-old boy who got belt stuck in his neck in malappuram  
Kerala

കളിക്കുന്നതിനിടെ കഴുത്തില്‍ ബെല്‍റ്റ് കുടുങ്ങി, 12 കാരന് രക്ഷകരായി ട്രോമാകെയര്‍ പ്രവര്‍ത്തകര്‍

ജില്ല ട്രോമാകെയര്‍ പാണ്ടിക്കാട് സ്‌റ്റേഷന്‍ യൂനിറ്റ് വളന്റിയര്‍മാര്‍ ഇടപെട്ട് കുട്ടിയെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കളിക്കുന്നതിനിടെ കഴുത്തില്‍ 12 വയസ്സുകാരന്റെ ബെല്‍റ്റ് കുടുങ്ങി. പന്തല്ലൂര്‍ കിഴക്കുംപറമ്പ് സ്വദേശിയായ ഫൈസലിന്റെ കഴുത്തിലാണ് ബെല്‍റ്റ് കുടുങ്ങിയത്. ജില്ല ട്രോമാകെയര്‍ പാണ്ടിക്കാട് സ്‌റ്റേഷന്‍ യൂനിറ്റ് വളന്റിയര്‍മാര്‍ ഇടപെട്ട് കുട്ടിയെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തി. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.

കളിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ പ്ലാസ്റ്റിക് ബെല്‍ട്ട് ഇടുകയും ഇത് കുരുങ്ങുകയുമായിരുന്നു. ബെല്‍റ്റ് മുറിച്ചുമാറ്റാന്‍ വീട്ടുകാരും അയല്‍വാസികളും ഇടപെട്ട് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അസഹ്യമായ വേദനയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു.

ഇതോടെ, പാണ്ടിക്കാട് ട്രോമാകെയര്‍ യൂണിറ്റിന്റെ സഹായം തേടുകയായിരുന്നു. ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ ആണ് ടീം ലീഡര്‍ മുജീബിന്റെ നേതൃത്വത്തില്‍ ട്രോമാകെയര്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ ബെല്‍റ്റ് മുറിച്ചു മാറ്റിയത്. സക്കീര്‍ കാരായ, ഹനീഫ കിഴക്കുംപറമ്പ്, ബഷീര്‍ മൂര്‍ഖന്‍ എന്നിവര്‍ രക്ഷാദൗത്യത്തില്‍ പങ്കാളികളായി.

TraumaCare workers rescue 12-year-old boy who got belt stuck in his neck malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

SCROLL FOR NEXT