Tranvancore Devaswom Board 
Kerala

'പ്രസിഡന്‍റിന്‍റെയും അംഗങ്ങളുടെയും കാലാവധി നീട്ടും ?'; തിരുവിതാംകൂർ ദേവസ്വം നിയമത്തിൽ ഭേഭഗതി കൊണ്ടുവരാൻ നീക്കം

നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി രണ്ടു വർഷമാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം നിയമത്തിൽ ഭേഭഗതി കൊണ്ടുവരാൻ സർക്കാർ തലത്തിൽ ആലോചന. ദേവസ്വം ബോർ‍ഡ് പ്രസിഡന്‍റിന്‍റെയും അംഗങ്ങളുടെയും കാലാവധി നീട്ടി നൽകും വിധത്തിൽ ഭേദഗതി കൊണ്ടുവരാനാണ് നീക്കം. നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി രണ്ടു വർഷമാണ്.

മലബാർ, ​ഗുരുവായൂർ ദേവസ്വം നിയമങ്ങളിൽ സർക്കാരിന് വേണമെങ്കിൽ അം​ഗങ്ങളുടെയോ പ്രസിഡന്റിന്റെയോ കാലാവധി നീട്ടി നൽകാമെന്ന് ചട്ടത്തിൽ പറയുന്നുണ്ട്. എന്നാൽ തിരുവിതാംകൂർ ദേവസ്വം നിയമത്തിൽ ഇത് അനുവദിക്കുന്നില്ല. മുൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ കാലത്തു തന്നെ തിരുവിതാംകൂർ ദേവസ്വം നിയമത്തിൽ ഭേ​ദ​ഗതി നടത്തുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു.

നവംബർ മാസത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി അവസാനിക്കുക. തൊട്ടു പിന്നാലെ ശബരിമല സീസൺ ആരംഭിക്കുകയും ചെയ്യും. ഇതു കണക്കിലെടുത്ത് ബോർഡിന്‍റെ കാലാവധി ജൂൺ മുതൽ ജൂൺ വരെയാക്കുന്നതാണ് പരി​ഗണനയിലുള്ളത്. നിയമസഭ സമ്മേളനത്തിന് ശേഷം ഓർഡിനൻസ് കൊണ്ടു വരാനാണ് നീക്കം.

Move to bring about amendment in Travancore Devaswom Act

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

ഒരുപടി കറിവേപ്പില കൊണ്ട് എന്തൊക്കെ ചെയ്യാം

SCROLL FOR NEXT