പിഎസ് പ്രശാന്ത് 
Kerala

ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു; ദേവസ്വം ബോര്‍ഡിന്റെ മിനുട്‌സ് ബുക്കില്‍ അവ്യക്തതയില്ല; പിഎസ് പ്രശാന്ത്

1998 മുതല്‍ 2025 വരെയുളള കാലഘട്ടങ്ങളിലെ അന്വേഷണം നടത്തണം എന്നത് അന്നത്തേയും എന്നത്തേയും നിലപാട്. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മിനുട്‌സ് ബുക്കില്‍ അവ്യക്തതയില്ലെന്ന് ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ബോര്‍ഡ് നടപടികള്‍ സുതാര്യമാണ്. ബോര്‍ഡ് സ്വീകരിച്ച നിലപാടും സുതാര്യമാണ്. 1998 മുതല്‍ 2025 വരെയുളള കാലഘട്ടങ്ങളിലെ അന്വേഷണം നടത്തണം എന്നത് അന്നത്തേയും എന്നത്തേയും നിലപാട്. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു. വിഷയത്തില്‍ കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കും. ഉത്തരവ് പരിശോധിച്ച ശേഷം കൃത്യമായ മറുപടി ബോര്‍ഡ് നല്‍കുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഹൈക്കോടതിയുടെ വിമര്‍ശനം ശ്രദ്ധിച്ചില്ലെന്നായിരുന്നു മന്ത്രി വിഎന്‍ വാസവന്റെ പ്രതികരണം. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും പ്രത്യേക അന്വേഷണ സംഘം എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെയെന്നും വിഎന്‍ വാസവന്‍ പറഞ്ഞു.

സ്വര്‍ണക്കൊള്ള കേസില്‍ നിലവിലുള്ള ദേവസ്വം ബോര്‍ഡിന് പങ്കുണ്ടോ എന്ന സംശയമാണ് ഹൈക്കോടതി ഉന്നയിച്ചത്. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മിനുട്‌സ് ബുക്കില്‍ പിശകുണ്ട്. 2025ല്‍ സ്വര്‍ണപ്പാളി കൈമാറിയത് മിനുട്‌സില്‍ രേഖപെടുത്തിയിട്ടില്ലെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം സമര്‍പ്പിച്ച രണ്ടാമത്തെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മിനുട്‌സ് ബുക്കിന്റെ പകര്‍പ്പ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു.

Travancore Devaswom Board President Ps Prasanth said that there is no ambiguity in the minutes book of the Board.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആറിനെതിരെ കേരളം സുപ്രീംകോടതിയിലേയ്ക്ക്; നിയമപരമായി എതിര്‍ക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം

ഹരിയാനയില്‍ 25 ലക്ഷത്തിന്റെ വോട്ടുകൊള്ള, ശ്രീകോവിലിലെ വാതിലിന് എന്തു പറ്റി?; ഇന്നത്തെ 5 പ്രധാന വാർത്തകൾ

എസ്ഐആറുമായി സഹകരിക്കണം, പ്രവാസികൾ പ്രവാസികള്‍ക്ക് ഒണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്താം; പിന്തുണയുമായി സിറോ മലബാര്‍ സഭ

'മന്ത്രി അപമാനിച്ചതായി കരുതുന്നില്ല'; സജി ചെറിയാനെതിരായ പരാമര്‍ശം തിരുത്തി വേടന്‍

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം, വിസ തട്ടിപ്പ്; യുവതി പിടിയില്‍

SCROLL FOR NEXT