പ്രതീകാത്മക ചിത്രം 
Kerala

കന്യാകുമാരിയിലേക്ക് പോയ ട്രാവലറിൽ പിക്കപ്പ് വാൻ ഇടിച്ചു; 12 വയസുകാരൻ മരിച്ചു, 11പേർ ആശുപത്രിയിൽ 

എറണാകുളത്ത് നിന്നും കന്യാകുമാരിയിലേക്ക് വിനോദസഞ്ചാരികളുമായി പോയ ട്രാവലറും കന്യാകുമാരിയിൽ നിന്ന് മീൻ കയറ്റി വന്ന പിക്കപ്പ് വാനും ആണ് കൂട്ടിയിടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാറശ്ശാല ഇഞ്ചിവിളയിൽ പിക്കപ്പ് വാനും ട്രാവലറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 12 വയസുകാരൻ എറണാകുളം കോതമംഗലം സ്വദേശി ആരോമൽ മരിച്ചു. 11പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്.

എറണാകുളത്ത് നിന്നും കന്യാകുമാരിയിലേക്ക് വിനോദസഞ്ചാരികളുമായി പോയ ട്രാവലറും കന്യാകുമാരിയിൽ നിന്ന് മീൻ കയറ്റി വന്ന പിക്കപ്പ് വാനും ആണ് കൂട്ടിയിടിച്ചത്. മീൻ കയറ്റിവന്ന വാഹനം അമിതവേഗതയിൽ ട്രാവലറിൽ ഇടിക്കുകയായിരുന്നെന്നാണ് വിവരം. പിക്കപ്പ്‌ വാൻ ഡ്രൈവർ രാഹുലിനെ പാറശാല പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ഇയാളുടെ സഹായി കിങ്സണും കസ്റ്റഡിയിലാണ്. 

പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരോമലിന്റെ മൃതദേഹം പാറശ്ശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT