മിത്രന്‍ 
Kerala

കുടുംബത്തോടൊപ്പം മരത്തണലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ശിഖരം ഒടിഞ്ഞു വീണു; 13കാരൻ മരിച്ചു

കീഴപെരുവിള സ്വദേശി ഗാഡ്‌സൻ സാമുവലിന്റെ മകൻ മിത്രനാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തോട്ടത്തിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവെ 13 വയസ്സുകാരൻ മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു മരിച്ചു. നാഗർകോവിൽ കീഴപെരുവിള സ്വദേശി ഗാഡ്‌സൻ സാമുവലിന്റെ മകൻ മിത്രനാണ് മരിച്ചത്. കന്യാകുമാരി കോതയാറിനു സമീപമാണ് സംഭവം.

മുംബൈയിൽ താമസിക്കുന്ന ഗാഡ്‌സൻ കഴിഞ്ഞ ദിവസമാണ് ഭാര്യയും രണ്ടു മക്കളുമൊന്നിച്ച് കോതയാറിലെത്തിയത്. ഇവരോടൊപ്പം തെക്ക്‌താമരക്കുളത്തുള്ള ഒരു കുടുംബവും മുബൈയിൽ നിന്നുള്ള 4 കുടുംബങ്ങളുമാണ് 3 കാറുകളിലും 2 ബൈക്കുകളിലുമായി കോതയാറിലെത്തിയത്.

എട്ടു കുട്ടികളുൾപ്പെടെ 20 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഒരു തോട്ടത്തിലെ മരത്തണലിലിരുന്നു ഭക്ഷണം കഴിക്കുമ്പോൾ മരക്കമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. മറ്റുള്ളവർ ചാടി രക്ഷപ്പെട്ടെങ്കിലും മിത്രനും മറ്റൊരു കുട്ടിയും ശിഖരങ്ങൾക്കിടയിൽപ്പെടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT