താമരശ്ശേരി ചുരത്തില്‍ മരം വീണ് ഗതാഗതക്കുരുക്ക്  
Kerala

താമരശ്ശേരി ചുരത്തില്‍ മരം വീണു; മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ മരം വീണ് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. വൈകുന്നേരം നാലരയോടെയാണ് ചുരത്തില്‍ മരം വീണത്. ചുരത്തിലെ രണ്ടാം വളവിലാണ് മരം വീണത്. മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുന്നതിനായി ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി.

റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റാനുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ചുരത്തില്‍ മഴയില്ലാത്തത് വലിയ ആശ്വാസമാകുന്നുണ്ട്. മണിക്കൂറുകളായി തുടരുന്ന വലിയ ഗതാഗതക്കുരുക്കില്‍ പെട്ട് നിരവധി യാത്രാക്കാര്‍ കുടുങ്ങി.പ്രതികൂല കാലാവസ്ഥ ഇല്ലാത്തതിനാല്‍ മരം മുറിച്ചുമാറ്റുന്ന ജോലികള്‍ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്.

ചെറിയ ഇരുചക്ര വാഹനങ്ങള്‍ മുതല്‍ അത്യാസന്ന നിലയിലുള്ള രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ വരെ നിലവില്‍ ചുരത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. രാത്രി ഒന്‍പത് മണിക്ക് അതിര്‍ത്തി കടക്കേണ്ട ദീര്‍ഘദൂര ബസ്സുകളും ബംഗളൂരുവിലേക്ക് പുറപ്പെട്ടവരും ഉള്‍പ്പെടെയുള്ളവര്‍ ചുരത്തില്‍ കുടുങ്ങിയിരിക്കുന്നത്. മരം മുറിച്ചുമാറ്റുന്ന ജോലികള്‍ വേഗത്തില്‍ തീര്‍ത്ത് എത്രയും വേഗം വാഹനങ്ങള്‍ കടത്തിവിടാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

Tree falls at Thamarassery pass; Traffic jam for hours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിലിണ്ടറുകള്‍ വാങ്ങാന്‍ ഗ്യാസ് കണക്ഷന്‍ ആവശ്യമില്ല; സ്വിഗ്ഗി വഴി എല്‍പിജി വീട്ടിലെത്തും

മദനി പിന്തുണ ചൂണ്ടിക്കാണിച്ചു; പിന്നാലെ വന്നു ബിജെപി എംഎല്‍എക്ക് വധഭീഷണി; നിസാരവത്കരിക്കാന്‍ കഴിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ക്ഷേത്ര മൈതാനത്തിന്റെ പവിത്ര കാത്തുസൂക്ഷിക്കണം; തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികള്‍ക്ക് പൂര്‍ണവിലക്ക്; ഹൈക്കോടതി ഉത്തരവ്

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

എംബിബിഎസ് സീറ്റുകളില്‍ റെക്കോര്‍ഡ് വര്‍ധന: 9,911 സീറ്റുകള്‍ കൂടി അനുവദിച്ച് എന്‍എംസി; കേരളത്തിലെ സീറ്റ് വിവരങ്ങള്‍ അറിയാം