ബിനു-peerumedu murder case screenshot
Kerala

ആദിവാസി സ്ത്രീയുടെ മരണം; 'സീത മരിച്ചത് ആനയുടെ ആക്രമണത്തിലല്ലെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം', മൊഴിയില്‍ ഉറച്ച് ഭര്‍ത്താവ്

പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ കരുതിക്കൂട്ടി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൃഷ്ടിച്ചതാണെന്നും സീതയുടെ ഭര്‍ത്താവ് ബിനു പ്രതികരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന: പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം (peerumedu murder case)കാട്ടാനയുടെ ആക്രമണത്തിലെന്ന മൊഴിയില്‍ ഉറച്ച് ഭര്‍ത്താവ് ബിനു. തന്റെ ഭാര്യ സീത മരിച്ചത് ആനയുടെ ആക്രമണത്തില്‍ അല്ല എന്ന് വരുത്തി തീര്‍ക്കാന്‍ ആണ് ശ്രമം നടക്കുന്നതായും ബിനു പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കുമെതിരെ ബിനു രംഗത്തുവന്നത്.

കോട്ടയം ഡിഎഫ്ഒ തന്നെ പ്രതിയാക്കണം എന്ന നിര്‍ബന്ധപൂര്‍വ്വമായ നിലപാടിലാണ്. പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ കരുതിക്കൂട്ടി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൃഷ്ടിച്ചതാണെന്നും സീതയുടെ ഭര്‍ത്താവ് ബിനു പ്രതികരിച്ചു. ഭാര്യയുടെ മരണത്തില്‍ പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വളരെ വേഗത്തില്‍ തന്നെ ലഭിച്ചു. സാധാരണയായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരാന്‍ നിശ്ചിത ദിവസങ്ങള്‍ ഉണ്ടെങ്കിലും ഇവിടെ വളരെ പെട്ടെന്ന് പിറ്റേന്ന്തന്നെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രചരിപ്പിച്ചു.

തന്നെ കേസില്‍ കുടുക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നുവെന്നാണ് ബിനുവിന്റെ പ്രതികരണം. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറെ സ്വാധീനിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതിന് പിന്നില്‍ ആരാണെന്നോ, എന്തിന് വേണ്ടിയാണെന്നോ തനിക്കറിയില്ലെന്നും ബിനു ബിനു മാധ്യമങ്ങളോട് പറഞ്ഞു.

തീപിടിച്ച വാന്‍ ഹായ് കപ്പലിലെ കണ്ടയ്‌നറുകള്‍ ഇന്നുമുതല്‍ തീരത്തടിയും, ജാഗ്രതാ മുന്നറിയിപ്പ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും