മാതനെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നു  ടിവി ദൃശ്യം
Kerala

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കാര്‍ കണ്ടെത്തി; പ്രതിയ തിരിച്ചറിഞ്ഞു; അറസ്റ്റ് ഉടനെന്ന് പൊലീസ്

കമ്പളക്കാട് സ്വദേശി ഹര്‍ഷിദും സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കാര്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റയിലെ വീട്ടിലാണ് കാര്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കുറ്റിപ്പുറത്ത് രജിസ്ട്രര്‍ ചെയ്ത കാര്‍ വയനാട്ടിലെ കമ്പളക്കാടുള്ള മകളുടെ വീട്ടിലേക്ക് കൊടുത്തയച്ചതാണെന്നും ഭര്‍ത്താവിന്റെ അനിയന്‍ ഹര്‍ഷിദും മൂന്ന് സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നതെന്നും കമ്പളക്കാട് എസ്എച്ച്ഒ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികള്‍ ഒളിവിലാണെന്നും അവരെ പിടികൂടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും എസ്ച്ച്ഒ പറഞ്ഞു.

ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഹര്‍ഷിദും സുഹൃത്തുക്കളും കുളിക്കാനായി പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് കാറെടുത്ത് പോയതെന്ന് പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആരെന്ന് വീട്ടുകാര്‍ക്ക് അറിയില്ല. ഹര്‍ഷിദിനെ അറസ്റ്റ് ചെയ്താല്‍ മാത്രമേ മറ്റ് പ്രതികളെ തിരിച്ചറിയാനാവുവെന്ന് എസ്എച്ച് ഒ പറഞ്ഞു. രാത്രി വാഹനം വീട്ടില്‍ നിര്‍ത്തിയിട്ട ശേഷം ഹര്‍ഷിദ് പോയതായും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഹര്‍ഷിദിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട കുടല്‍കടവ് സ്വദേശി മാതന്‍ എന്നയാളെയാണ് കാറില്‍ സഞ്ചരിച്ചിരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്റെ ഡോറിനോട് കൈ ചേര്‍ത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്. മാതന്റെ അരയ്ക്കും കൈകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. യുവാവിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

മാനന്തവാടി പയ്യംമ്പള്ളി കൂടല്‍ കടവില്‍ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങള്‍ തമ്മിലാണ് വാക്കുതര്‍ക്കം ഉണ്ടായത്. ബഹളം കേട്ട് പ്രശ്നത്തില്‍ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തര്‍ക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറില്‍ ഇരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് യുവാവിനെ ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസ് എന്ന ആളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT