ഡോ. ഹാരിസ്  
Kerala

ഡോ. ഹാരിസ് പറഞ്ഞത് ശരിവെച്ച് ആരോഗ്യവകുപ്പ്; യൂറോളജി വിഭാഗത്തിലേക്ക് വീണ്ടും ഉപകരണം വാങ്ങാന്‍ ഉത്തരവ്

രണ്ട് കോടിരൂപ ചെലവില്‍ മൂത്രാശയ കല്ല് പൊടിക്കാനുള്ള ഉപകരണം വാങ്ങാനാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയ ഉപകരണ ക്ഷാമത്തിന് പരിഹാരമുണ്ടാക്കാന്‍ ആരോഗ്യവകുപ്പ്. മെഡിക്കല്‍ കോളജ് യൂറോളജി വകുപ്പില്‍ ഡോക്ടര്‍ ഹാരിസ് ചിറക്കല്‍ ചൂണ്ടിക്കാണിച്ച ഉപകരണം വാങ്ങാന്‍ ആരോഗ്യവകുപ്പ് ഭരണാനുമതി നല്‍കി ഉത്തരവിറക്കി.

ഡോ. ഹാരിസിന്റെ വെളിപ്പെടുത്തല്‍ വിവാദമായതിന് പിറകെയാണ് നീക്കം. 2023 മുതല്‍ ഉപകരണം പ്രവര്‍ത്തിക്കുന്നില്ല എന്ന് ഡോക്ടര്‍ ഹാരിസ് നേരത്തെ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നു. രണ്ട് കോടിരൂപ ചെലവില്‍ മൂത്രാശയ കല്ല് പൊടിക്കാനുള്ള ഉപകരണം വാങ്ങാനാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി.13 വര്‍ഷമായി ഉപയോഗിക്കുന്ന ഉപകരണമാണ് മാറ്റി വാങ്ങുന്നത്.

ESWL ഉപകരണത്തിന്റെ കാലാവധി കഴിഞ്ഞെന്നും പുതിയ ഉപകരണത്തിനായി രണ്ട് വര്‍ഷമായി കാത്തിരിക്കുകയാണെന്നും ഡോ ഹാരിസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തല്‍ വന്നതിന് പിറകെ തന്നെ ചില ഉപകരണങ്ങള്‍ ആരോഗ്യ വകുപ്പ് അടിയന്തരമായി എത്തിച്ചിരുന്നു.

Equipment is being purchased again for the Urology Department at Thiruvananthapuram Medical College

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT