Uthaman screen
Kerala

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു, ട്യൂഷന്‍ അധ്യാപകന് 30 വര്‍ഷം കഠിനതടവ്

പിഴത്തുക കുട്ടിക്ക് നല്‍കണം. പിഴയൊടുക്കിയില്ലെങ്കില്‍ എട്ട് മാസം കൂടി പ്രതി കഠിനതടവ് അനുഭവിക്കണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ ട്യൂഷന്‍ അധ്യാപകന് 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴ. മൊട്ടമൂട് സിഎസ്‌ഐ ചര്‍ച്ചിന് സമീപം താമസക്കാരനായ ഉത്തമനെ (50)യാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ് രമേഷ് കുമാര്‍ ശിക്ഷിച്ചത്.

പിഴത്തുക കുട്ടിക്ക് നല്‍കണം. പിഴയൊടുക്കിയില്ലെങ്കില്‍ എട്ട് മാസം കൂടി പ്രതി കഠിനതടവ് അനുഭവിക്കണം. 2023 ഒക്ടോബറില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടില്‍ ട്യൂഷനായി എത്തിയ കുട്ടിയെ 50 കാരന്‍ അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.

മൊബൈലില്‍ അശ്ലീല വീഡിയോകള്‍ കാണിച്ചായിരുന്നു പീഡനം. കുട്ടി വീട്ടിലെത്തിയ ശേഷം മാതാവിനോട് വിവരം പറയുകയായിരുന്നു. ഇതിന് പിന്നാലെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ഡി. ആര്‍. പ്രമോദ് ഹാജരായി. 32 രേഖകളും ആറ് തൊണ്ടി മുതലുകളും ഹാജരാക്കി. 32 സാക്ഷികളെ വിസ്തരിച്ചു. നരുവാമ്മൂട് എസ്എച്ച്ഒ ആയിരുന്ന എം ശ്രീകുമാര്‍ ആയിരുന്നു അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്.

Tuition teacher sentenced to 30 years in prison for unnaturally rape minor boy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ഥാനാര്‍ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു'; സിപിഎം ഗുണ്ടായിസമെന്ന് വി ഡി സതീശന്‍

അപൂര്‍വ കാഴ്ച; പന്ന ടൈഗര്‍ റിസര്‍വില്‍ 57 കാരി ആന ജന്മം നല്‍കിയത് ഇരട്ടക്കുട്ടികള്‍ക്ക്

'മുസ്ലിം ലീഗും ഞാനും ഒരിക്കല്‍ അണ്ണനും തമ്പിയുമായിരുന്നു, കാര്യം സാധിച്ചപ്പോള്‍ ഒഴിവാക്കി'

മണ്ഡല-മകരവിളക്ക്: ശബരിമലയില്‍ ഇതുവരെ ദര്‍ശനത്തിനെത്തിയത് ആറര ലക്ഷം തീര്‍ഥാടകര്‍

കൊച്ചിയില്‍ കനത്ത മഴ: വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ട്, നഗരത്തില്‍ ഗതാഗതക്കുരുക്ക്

SCROLL FOR NEXT