Sabu M Jacob facebook
Kerala

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20; 90 ശതമാനവും സ്ത്രീകള്‍

കിഴക്കമ്പലം പഞ്ചായത്ത് പാര്‍ട്ടി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്നേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20 പാര്‍ട്ടി. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൂന്ന് മുന്നണികള്‍ക്കുമെതിരെ ഒറ്റയ്ക്ക് മത്സരിക്കുന്ന ട്വന്റി 20 പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്നേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ചരിത്രം സൃഷ്ടിച്ചത്.

കിഴക്കമ്പലം പഞ്ചായത്ത് പാര്‍ട്ടി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡിലേയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് ഡിവിഷനുകളിലേയും എറണാകുളം ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷന്‍ അടക്കം 25 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യപിച്ചത്. 90 ശതമാനം സ്ഥാനാര്‍ഥികളും സ്ത്രീകളാണ്. കേരള ചരിത്രത്തില്‍ ആദ്യമായാണ് രാഷ്ട്രപുനര്‍നിര്‍മാണ പ്രക്രിയയ്ക്ക് ഇത്രയധികം വനിതാ പങ്കാളിത്തം ഒരു രാഷ്ടീയ പാര്‍ട്ടി ഉറപ്പാക്കുന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ് പറഞ്ഞു.

സംസ്ഥാനത്തെ മൂന്ന് മുന്നണികളേയും ബഹുദൂരം പിന്നിലാക്കി പാര്‍ട്ടി മത്സരിക്കുന്ന മുഴുവന്‍ പഞ്ചായത്തുകളിലേയും ഒന്നാംഘട്ട പ്രചരണം പൂര്‍ത്തിയാക്കി. പോസ്റ്റര്‍ പ്രചരണം, വാള്‍പെയിന്റിങ്ങ്, നോട്ടീസ് വിതരണം, മൈക്ക് അനൗണ്‍സ്മെന്റ് തുടങ്ങിയവ പൂര്‍ത്തിയാക്കിയതായി സാബു എം ജേക്കബ് പറഞ്ഞു. മാങ്ങയാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം.

കിഴക്കമ്പലം പഞ്ചായത്ത് ട്വന്റി20 സ്ഥാനാര്‍ത്ഥി ലിസ്റ്റ്

(1) പ്രീതി കെ.ജി(അമ്പുനാട്) (2) ബീന ജോസഫ് (മലയിടംതുരുത്ത് )(3) ചിന്നമ്മ പൗലോസി (മാക്കീനിക്കര)(4) മേരി ഏലിയാസ് (കാരുകുളം),(5) സുജിത മോള്‍ റ്റി.എസ്, (കാവുങ്ങപറമ്പ് ) (6) പ്രതിമ കെ.എന്‍(ചേലക്കുളം) (7) രാജന്‍ ഇ.ആര്‍.(കുമ്മനോട്) (8) ജോബി മാത്യു(ചൂരക്കോട്) (9) മിനി വി.സി.(ചൂരക്കോട് വെസ്റ്റ്) (10) ദീപ ജേക്കബ്(ഞാറള്ളൂര്‍)(11) പ്രസീല എല്‍ദോ(കുന്നത്തുകുടി ) (12) അമ്പിളി വിജില്‍(വിലങ്ങ് )(13) ബിനി ബിജു(പൊയ്യക്കുന്നം ) (14) ജിന്‍സി അജി(കിഴക്കമ്പലം)(15) ഷീബ ജോര്‍ജ്(പഴങ്ങനാട് )(16) രാധാമണി ധരണീന്ദ്രന്‍(മാളേയ്ക്കമോളം ) (17) ലിന്റ ആന്റണി(താമരച്ചാല്‍)(18) ജിന്‍സി ബിജു(ഊരക്കാട് ) (19) രാജു കെ.വി.(കാനാമ്പുറം) (20) ജിബി മത്തായി(പൂക്കാട്ടുപടി) (21) റഹിം എം.എം.(പൂക്കാട്ടുപടി നോര്‍ത്ത്)

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് : ചേലക്കുളം ഡിവിഷന്‍- നിഷ അലിയാര്‍ (10)

കിഴക്കമ്പലം ഡിവിഷന്‍ മറിയാമ്മ ജോണ്‍ (11)

പൂക്കാട്ടുപടി ഡിവിഷന്‍ അസ്മ പി.എം, (12) , എറണാകുളം ജില്ല പഞ്ചായത്ത് വെങ്ങോല ഡിവിഷന്‍ സജന നസീര്‍ (19) ഇവരാണ് ട്വന്റി20യുടെ സ്ഥാനാര്‍ത്ഥികള്‍.

Twenty 20 announces candidates before announcing elections; 90 percent of them are women

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി അറസ്റ്റില്‍; പിടിയിലായത് എംവി ഗോവിന്ദനെതിരെ പരാതി നല്‍കിയ ഷര്‍ഷാദ്

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

SCROLL FOR NEXT