കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കുന്നു  വിഡിയോ സ്‌ക്രീന്‍ഷോട്ട്
Kerala

രണ്ടര വയസുള്ള കുഞ്ഞ് കിണറ്റില്‍ വീണു, പിന്നാലെ എടുത്ത് ചാടി പിതാവ്; ഇരുവരേയും രക്ഷിച്ച് കണ്ടു നിന്ന അയല്‍വാസി

വീട് വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ തൊട്ടടുത്ത് കളിച്ചുകൊണ്ടിരുന്ന മകള്‍ കിണറ്റില്‍ വീഴുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കിണറ്റില്‍ വീണ രണ്ടര വയസുള്ള കുഞ്ഞിനേയും പിതാവിനേയും രക്ഷപ്പെടുത്തി അയല്‍വാസി. കോട്ടയം മാഞ്ഞൂരില്‍ ഇന്ന് വൈകിട്ട് നാല് മണിക്കായിരുന്നു സംഭവം. സിറില്‍ എന്നയാളും രണ്ടര വയസുള്ള മകളുമാണ് കിണറ്റില്‍ വീണത്.

പാലക്കാട് സ്വദേശിയായ സിറില്‍ എന്നയാള്‍ വീട് വാങ്ങുന്നതിന് വേണ്ടിയാണ് രണ്ടര വയസുള്ള മകളുമായി കോട്ടയം മാഞ്ഞൂര്‍ ഇരവിമംഗലത്തേയ്ക്ക് എത്തുന്നത്. ഇരവിമംഗലത്ത് ബെന്നി എന്നയാളുടെ വീട് വാങ്ങുന്നതിന് വേണ്ടിയാണ് എത്തിയത്. വീട് വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ തൊട്ടടുത്ത് കളിച്ചുകൊണ്ടിരുന്ന മകള്‍ കിണറ്റില്‍ വീഴുകയായിരുന്നു.

കുട്ടി വീണത് കണ്ടയുടന്‍ പിതാവും കിണറ്റിലേയ്ക്ക് ചാടി. അയല്‍വാസിയായ തോമസ് കുട്ടി എന്നയാള്‍ കുട്ടിയെ ആദ്യം കൈകളില്‍ എടുക്കുകയും പിതാവിനെ ഒരു പൈപ്പിലേയ്ക്ക് ചേര്‍ത്ത് നിര്‍ത്തുകയും ചെയ്തു. മുക്കാല്‍ മണിക്കൂറോളം ഈ നിലയില്‍ മൂന്ന് പേരും കിണറ്റില്‍ കഴിഞ്ഞു. പിന്നീട് ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇവരെ മുകളിലേയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞത്. രണ്ട് പേരെയും തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഇരുവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.

Two-and-a-half-year-old kid falls into well, father jumps in after him; Neighbor saves both.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT