ആഷിഖ് , ജയരാജന്‍. Wayanad Special Arrangement
Kerala

വയനാട്ടില്‍ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി, രണ്ടുപേര്‍ അറസ്റ്റില്‍

പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പറ്റ: വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. പതിനാറുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ട് പേരെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തവിഞ്ഞാല്‍ മക്കിമല കാപ്പിക്കുഴിയില്‍ ആഷിഖ് (25), ആറാംനമ്പര്‍ ഉന്നതിയിലെ ജയരാജന്‍ (25) എന്നിവരാണ് പിടിയിലായത്. പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത് എന്നാണ് വിവരം. രക്ഷിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് കുട്ടിയെ വീട്ടില്‍നിന്നു ബലം പ്രയോഗിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. കുട്ടി സ്‌കൂളിലെത്താത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നടത്തിയ അന്വേഷണമാണ് പീഡന വിവരം പുറത്തറിയാന്‍ ഇടയാക്കിയത്.

പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Two arrested for molesting 16 year old girl in Wayanad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

'അത് സംവരണ വിരുദ്ധമല്ല, അങ്ങനൊരു മോശം പ്രസ്താവന ഞാന്‍ പറയില്ല'; വിമര്‍ശനങ്ങള്‍ക്കെതിരെ അഭിനവ് സുന്ദര്‍ നായക്

ചീര കഴിച്ചാൽ ഭക്ഷ്യവിഷബാധയോ! മഴക്കാലത്ത് ചീര എങ്ങനെ പാകം ചെയ്യണം

കെഎസ്ആര്‍ടിസിയില്‍ ഇന്നലെ സൗജന്യ യാത്ര ചെയ്തത് 13 ലക്ഷത്തിലധികം സ്ത്രീകള്‍; പ്രിയദര്‍ശിനി 'ഹിറ്റ്'

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

SCROLL FOR NEXT