ഹാഷിഷ് ഓയിലുമായി പിടിയിലായവര്‍ 
Kerala

ഗുരുവായൂരില്‍ 650 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ പിടിയില്‍

വാഹന പരിശോധന നടത്തുന്നതിനിടയില്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനത്തെ പൊലീസ് പിന്‍ തുടരുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ഗുരുവായൂരില്‍ 650 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ പിടിയിലായി. പുന്ന വലിയപറമ്പ് പുതുവീട്ടില്‍ ഷെഫീക്, (36) വാടാനപ്പിള്ളി ഗന്നേശമംഗലം പണിക്കവീട്ടില്‍ ഷായി (25) എന്നിവരാണ് അറസ്റ്റിലായത്. 

കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ വാഹന പരിശോധന നടത്തുന്നതിനിടയില്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനത്തെ പൊലീസ് പിന്‍ തുടരുകയായിരുന്നു. പേരകം ഭാഗത്ത്  വണ്ടി ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസ് ഇവരെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.

കാല്‍ കോടിയോളം രൂപയാണ് പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് കണക്കാക്കുന്നത്. ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡ് എസ് ഐ രാജേഷ്  ഗുരുവായൂര്‍ എസ്. ഐ ജയ പ്രദിപ് , എസ്. ഐ ഗോപിനാഥന്‍ സി പി. ഒമാരായ ആഷിഷ് , ശരത്, സുജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT