കുട്ടികള്‍ മരിച്ചതറിഞ്ഞ് കരയുന്ന ബന്ധുക്കള്‍  വീഡിയോ ദൃശ്യം
Kerala

കളിക്കുന്നതിനിടെ വീടിന്റെ ഭിത്തി തകര്‍ന്ന് വീണ് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു

അജയ് - ദേവി ദമ്പതികളുടെ മക്കളായ ഏഴ് വയസ്സുകാരനായ ആദി. നാലുവയസ്സുകാരനായ അജ്‌നേഷ് എന്നിവരാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അട്ടപ്പാടിയില്‍ വീടിന്റെ ഭിത്തി തകര്‍ന്ന് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു. അജയ് - ദേവി ദമ്പതികളുടെ മക്കളായ ഏഴ് വയസ്സുകാരനായ ആദി. നാലുവയസ്സുകാരനായ അജ്‌നേഷ് എന്നിവരാണ് മരിച്ചത്. ബന്ധുവായ ആറ് വയസുകാരി അഭിനയക്കും പരിക്കേറ്റു. പാലക്കാട് അട്ടപ്പാടി കരുവാര ഉന്നതിയിലാണ് അപകടം ഉണ്ടായത്.

കുട്ടികളുടെ വീടിന് സമീപത്ത് കളിക്കുന്നതിനിടെ പാതിവഴിയില്‍ നിര്‍മാണം ഉപേക്ഷിച്ച വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണാണ് കുട്ടികള്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂവരെയും കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും സഹോദരങ്ങള്‍ അപ്പോഴെക്കും മരിച്ചിരുന്നു.

കുട്ടികളുടെ മൃതദേഹം കോട്ടത്തറ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച 2 കുട്ടികളും സീങ്കര സെന്റ് ജോർജ് എൽപി സ്‌കൂളിലെ വിദ്യാർഥികളാണ്. 2016 ൽ സർക്കാർ അനുവദിച്ച വീടാണ് നിർമാണം പൂർത്തിയാവാത്ത അവസ്ഥയിലുണ്ടായിരുന്നത്. കുട്ടികൾ കളിക്കുന്നതിനിടെ വീടിന്റെ വാർപ്പ് സ്ലാബ് തകർന്നു വീഴുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. മുഡുക ഗോത്ര ഉന്നതിയാണ് കരുവാര

Two children, who were siblings, died after a house wall collapsed in Attappadi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയിൽ വന്നപ്പോൾ അബദ്ധത്തിൽ പോർക്ക് കഴിച്ചു, 10 വർഷം അപൂർവരോ​ഗത്തോട് പൊരുതി യുകെ സ്വദേശിനി, എന്താണ് ന്യൂറോസിസ്റ്റിസെർക്കോസിസ്?

88 വർഷങ്ങൾക്ക് ശേഷം ആ നാണക്കേട് മായ്ച്ച് സ്വിസ്സ് പട; അൾജീരിയക്കെതിരെ വിജയം, പ്രീ ക്വാർട്ടറിൽ

തൈരും പ്രോബയോട്ടിക് സപ്ലിമെന്റുകളും ദിവസവും കഴിച്ചാൽ എന്ത് സംഭവിക്കും?

'അതെ എന്റെ വിവാഹമാണ്, ചെറിയ ചടങ്ങാണ്, എല്ലാവരുടെയും പ്രാർഥന ഉണ്ടാകണം'; കല്യാണം പറഞ്ഞ് ആമിർ ഖാൻ

നിയന്ത്രണം നഷ്ടമായ ടാങ്കര്‍ ലോറി ടോള്‍ പ്ലാസയില്‍ ഇടിച്ചു കയറി; തീ ഗോളമായി പൊട്ടിത്തെറിച്ചു; നാലുമരണം, നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു; വിഡിയോ