കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായി സിപിഎം നേതാക്കള്‍ 
Kerala

അത്രമേല്‍ അടുത്തറിഞ്ഞ രണ്ട് സഖാക്കള്‍; കോടിയേരിയുടെ മൃതദേഹം താങ്ങിപ്പിടിച്ച് പിണറായി

സംസ്‌കാര ചടങ്ങുകള്‍ക്ക് വേണ്ടി മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുവന്നപ്പോള്‍ മുന്നില്‍ നിന്ന് തോളിലേറ്റിയത്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നു

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെ വൈകാരിക യാത്രയയപ്പ്. സംസ്‌കാര ചടങ്ങുകള്‍ക്ക് വേണ്ടി മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുവന്നപ്പോള്‍ മുന്നില്‍ നിന്ന് തോളിലേറ്റിയത്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നു. 

വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ആരംഭിച്ചപ്പോള്‍ മുതല്‍ കാല്‍നടയായി മുഖ്യമന്ത്രി ഒപ്പം നടന്നു. ശേഷം, പയ്യാമ്പലത്ത് എത്തിയപ്പോള്‍ ഒരറ്റം മുഖ്യമന്ത്രി തോളിലേറ്റുകയായിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും എം എ ബേബിയും എ കെ ബാലനും ഓരോ വശങ്ങളില്‍ പിടിച്ചു.

പ്രവര്‍ത്തകരുടെ ഉറക്കെയുള്ള മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തെ വികാരതീവ്രമാക്കി. ഇന്നലെ മുതല്‍ മുഖ്യമന്ത്രി കോടിയേരിക്ക് ഒപ്പമുണ്ടായിരുന്നു. മൃതദേഹം തലശേരി ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ മുഖ്യമന്ത്രി എട്ടു മണിക്കൂറോളം കൂടെയിരുന്നു. ഇന്ന് രാവിലെ തന്നെ കോടിയേരിയുടെ വീട്ടില്‍ കുടുംബ സമേതമെത്തി. കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ കൂടെ മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍ സദാസമയവും കൂടെയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

എസ്എഫ്‌ഐ ഉരുക്കുകോട്ടയില്‍ ചെയര്‍ പേഴ്‌സണ്‍; ആദ്യ അങ്കം പികെ ശ്രീമതിയോട്; കണ്ണൂരില്‍ ഇനി 'ഇന്ദിര ഭരണം'

സംസ്ഥാനത്ത് വീണ്ടും 'ഡിജിറ്റല്‍ അറസ്റ്റ്'; കൊച്ചിയില്‍ വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് 6.38 കോടി രൂപ

മുട്ടയെക്കാൾ പ്രോട്ടീൻ, ഈ പച്ചക്കറികൾ നിസാരക്കാരല്ല

അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാചകം ചെയ്യാൻ പാടില്ലാത്ത ഭക്ഷണ സാധനങ്ങൾ

SCROLL FOR NEXT