പൊന്നാനി മാതൃ-ശിശു ആശുപത്രി 
Kerala

ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവം; രണ്ട് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു, നഴ്‌സിന് സസ്‌പെന്‍ഷന്‍

പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് താത്ക്കാലിയ ഡോക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്. ഇവര്‍ക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സ്റ്റാഫ് നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സിനും വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

പാലപ്പെട്ടി സ്വദേശിനി റുക്സാനയ്ക്ക് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നല്‍കിയത്. വിദഗ്ധ ചികിത്സയ്ക്കായി റുക്സാനയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റുക്സാനയെ ചില ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് പൊന്നാനി മാതൃശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രക്തം മാറിയെന്ന് മനസിലാക്കിയ ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് റുക്സാന. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

'എനിക്ക് ഫാൻസ് ക്ലബ്ബുകളോ അസോസിയേഷനോ ഇല്ല, പേര് വച്ചുള്ള ​ഗ്രൂപ്പുകളും വ്യാജം'; മുന്നറിയിപ്പുമായി ജേസൺ സഞ്ജയ്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result

'കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു'; കുഞ്ഞതിഥിയെ വരേവൽക്കാനൊരുങ്ങി സം​ഗീത്, ആശംസകളുമായി നസ്‌ലിനും മാത്യുവും

ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കിയെന്ന് ഭദ്രകീര്‍ത്തി, 'വക്കാലത്ത് ഒപ്പിട്ടത് ഭീഷണി മൂലമല്ല'