Car Accident 
Kerala

പാലക്കാട് കാർ മരത്തിലിടിച്ച് രണ്ടുമരണം; രണ്ടു പേരുടെ നില ​ഗുരുതരം

ഷൊർണ്ണൂരിൽനിന്ന് ഒറ്റപ്പാലം ഭാ​ഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

പാലക്കാട്: പാലക്കാട് ജില്ലയിലെ മനിശ്ശേരിയിൽ കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.

പനമണ്ണ സ്വദേശി വൈശാഖ്, വാസു എന്നിവരാണ് മരിച്ചത്. ഇവർ രണ്ടുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരുടെ നില അതീവ ​ഗുരുതരമാണ്.

ചൊവ്വാഴ്ച അർധരാത്രി 12.30-ഓടെയായിരുന്നു അപകടം. ഷൊർണ്ണൂരിൽനിന്ന് ഒറ്റപ്പാലം ഭാ​ഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

Two people died after a car hit a tree in Palakkad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ല'; ഹോട്ടലുകള്‍ക്ക് നല്‍കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി

മാള പൊയ്യ അഡാക്ക് ഫാം ലോകനിലവാരത്തിലുള്ള അക്വാ ടൂറിസം കേന്ദ്രമാക്കുന്നു; ലാഭകരമാക്കാൻ സമഗ്ര പദ്ധതിയുമായി സർക്കാർ

വിവാഹാലോചനകളിൽ അനുകൂലമായ പുരോഗതി, പുതിയ ഉത്തരവാദിത്വങ്ങൾ

'മുഖ്യമന്ത്രി വിജയ് എവിടെ'; 22 കോടിയുടെ ബാങ്ക് തട്ടിപ്പില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെ ബിജെപി

ബീമാപള്ളി ഉറൂസ്: സ്‌പെഷ്യല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി