പ്രതീകാത്മക ചിത്രം 
Kerala

വിശാഖപട്ടണത്തു നിന്നും നാലര കിലോ കഞ്ചാവു വാങ്ങി; ട്രെയിനിൽ കേരളത്തിലേക്ക്; രണ്ടു വിദ്യാർത്ഥികൾ പിടിയിൽ

ഷാലിമാർ -തിരുവനന്തപുരം ഷാലിമാർ എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കഞ്ചാവ് വാങ്ങി ട്രെയിനിൽ വരുന്നവഴി രണ്ടു വിദ്യാർത്ഥികൾ അറസ്റ്റിൽ. ചങ്ങനാശേരി വാഴപ്പിള്ളി മറ്റം കരയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ ജെസ്പിൻ ജോസഫ് (19), ചങ്ങനാശേരി കോട്ടയ്ക്കൽ വീട്ടിൽ സോണി റോയി (20) എന്നിവരാണ് പിടിയിലായത്. 

റെയിൽവേ സ്റ്റേഷനിൽ ആലുവ എക്‌സൈസും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 4.5 കിലോ കഞ്ചാവുമായി വിദ്യാർത്ഥികൾ പിടിയിലായത്. ഇന്നലെ വൈകിട്ട് 3.10ന് ഷാലിമാർ -തിരുവനന്തപുരം ഷാലിമാർ എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. 

ജെസ്പിൻ കോട്ടയത്ത് മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥിയും സോണി അങ്കമാലിയിൽ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിയുമാണ്. 
വിശാഖപട്ടണത്തു നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പിടിയിലായവർ എക്സൈസിനോട് പറഞ്ഞു. ചങ്ങനാശേരി മേഖലയിൽ കോളേജ് വിദ്യാർത്ഥികൾക്ക് ചില്ലറ വില്പനയ്ക്കായി എത്തിച്ചതാണ് കഞ്ചാവ് എന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർ സൂചിപ്പിച്ചു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT