പ്രതീകാത്മക ചിത്രം 
Kerala

കാല്‍തെറ്റി കായലിലേക്ക് വീഴാന്‍ പോയി; പൊട്ടിവീണ വൈദ്യുത കമ്പിയില്‍ പിടിച്ചു; ഷോക്കേറ്റ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കാല്‍തെറ്റി കായലിലേക്ക് വീഴാന്‍ പോയി; പൊട്ടിവീണ വൈദ്യുത കമ്പിയില്‍ പിടിച്ചു; ഷോക്കേറ്റ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൊല്ലം വാക്കനാട് കല്‍ച്ചിറ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. കരിക്കോട് ടികെഎം എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ത്ഥികളായ അര്‍ജുന്‍, റിസ്വാന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. 

കായലിന് സമീപം എത്തിയത് അഞ്ച് വിദ്യാർത്ഥികൾ

അഞ്ച് വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് ഇവിടെയുള്ള കായലിന് സമീപത്ത് എത്തിയിരുന്നു. അതിനിടെയാണ് ദുരന്തം. അര്‍ജുനും റിസ്വാനുമാണ് ആദ്യം കല്‍പ്പടവിലേക്ക് ഇറങ്ങിയത്. കാല്‍തെറ്റി കായലിലേക്ക് വീഴാന്‍ പോയപ്പോള്‍ സമീപത്തെ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ പിടിക്കുകയായിരുന്നു. ഷോക്കേറ്റ് ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. 

ഇരുവരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവ സമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT