ജിബിന്‍രാജ് 
Kerala

കുഞ്ഞുങ്ങളുടെ മാല മോഷ്ടിച്ച് ആഢംബര ജീവിതം; രണ്ട് യുവാക്കള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രദേശവാസികളായ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് പണയംവെച്ച് ആഡംബര ജീവിതം നയിച്ചുപോന്ന രണ്ടുയുവാക്കള്‍ പിടിയിലായി. പുല്ലുവിള ഇരമ്മിയന്‍ തുറ സ്വദേശി ജിബിന്‍രാജ് (19), ഇയാളുടെ സുഹൃത്തായ പതിനേഴുകാരന്‍ എന്നിവരാണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്.

പതിനേഴുകാരന്റെ അച്ഛന്റെ സഹോദരപുത്രിയുടെ ഒന്നരവയസ്സുള്ള കുഞ്ഞിന്റെ നാല് ഗ്രാം തൂക്കം വരുന്ന മാല കവര്‍ന്ന കേസിലാണ് ഇരുവരും കുടുങ്ങിയത്. കഴിഞ്ഞ ഒന്‍പതാം തീയതി ഉച്ചയോടെയാണ് മോഷണം നടന്നത്. കുഞ്ഞിന്റെ അമ്മ പള്ളിയില്‍പോയ സമയംനോക്കി വീട്ടിലെത്തിയ പതിനേഴുകാരന്‍ മാല കൈക്കലാക്കുകയായിരുന്നു.

തുടര്‍ന്ന് സുഹൃത്തായ ജിബിന്‍രാജിനെ വിളിച്ച് പത്താം തീയതി മുക്കോലയിലുള്ള ഒരു സ്വര്‍ണപണയ സ്ഥാപനത്തില്‍ 35,000 രൂപയ്ക്ക് മാല പണയം വെച്ചു. ഇതില്‍ ജിബിന്‍രാജ് 25,000 രൂപയും പതിനേഴുകാരന്‍ 10,000 രൂപയും വീതിച്ചെടുത്തു. ഈ പണം ഉപയോഗിച്ച് ഇവര്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജിബിന്‍രാജിന്റെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പൊലീസ് പിടിയിലായത്. അറസ്റ്റിലായ ജിബിന്‍രാജ് ഇതേ സ്ഥാപനത്തില്‍ ഏഴിലധികം സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പതിനേഴുകാരനെ വിട്ടയച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് ജുവനൈല്‍ കോടതിയിലേക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. എസ്.എച്ച്.ഒ വി.ഡി. രെജി രാജിന്റെ നേതൃത്വത്തില്‍ എസ്.ഐ റെജി തോമസ്, എ.എസ്.ഐ സാബു, സീനിയര്‍ സി.പി.ഒ വിനയകുമാര്‍, സി.പി.ഒ രെജിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Two youths arrested for stealing a 4-gram gold chain from a toddler in Vizhinjam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സാധനങ്ങൾ വാങ്ങാൻ പോകുന്നു എന്ന് അവസാന സന്ദേശം; ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു

വീണ്ടും തോൽവി, പഞ്ചാബ് എഫ്‌സിക്ക് മുന്നിലും കീഴടങ്ങി ബ്ലാസ്റ്റേഴ്‌സ്

'പിതാവിന്റെ പഞ്ചസാര ഉപഭോഗം നിയന്ത്രിക്കാൻ ഇടപെടണം', ആവശ്യവുമായി യുവാവ്; മറുപടിയുമായി മോദി

തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടെത്തും, മഹാറാലിയില്‍ പങ്കെടുക്കും

വെള്ളപ്പൊക്ക താഴ്‌വരകളിൽ പ്രവേശിച്ചാൽ 2,000 ദിർഹം വരെ പിഴ, വാഹനം കണ്ടുകെട്ടൽ, ബ്ലാക്ക് പോയിന്റുകൾ, നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷാ മുന്നറിയിപ്പ് നൽകി യുഎഇ

SCROLL FOR NEXT