Two youths arrested with MDMA  
Kerala

ഫ്‌ലാസ്‌കില്‍ പ്രത്യേക അറ, ലക്ഷങ്ങള്‍ വിലയുള്ള എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍; കൊണ്ടുവന്നത് ബംഗളൂരുവില്‍ നിന്ന്

ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. ഫോര്‍ട്ട് കൊച്ചി സ്വദേശികളായ മുഹ്‌സിന്‍ (മൂസിന്‍ 28), മുഹമ്മദ് സഹില്‍ (25) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫും അങ്കമാലി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരുടെ കൈവശം 550 ഗ്രാം എംഡിഎംഎ ആണ് ഉണ്ടായിരുന്നത്.

പ്രതികള്‍ ബംഗളൂരുവില്‍ നിന്നും രാസ ലഹരി വാങ്ങി ബൈക്കില്‍ വാണിയംപാറ വരെ സഞ്ചരിച്ചു. തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വില്‍പ്പന നടത്തുന്നതിനായി അവിടെ നിന്നും ടാക്‌സി കാറില്‍ പോകുന്ന വഴി അങ്കമാലിയില്‍ വച്ച് സാഹസികമായി വണ്ടി തടഞ്ഞ് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഫ്‌ലാസ്‌കില്‍ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു രാസലഹരി. സിറ്റിയിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണിവര്‍ എന്ന് പൊലീസ് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി കെ എസ് സുദര്‍ശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡാന്‍സാഫ് ടീമിനൊപ്പം, ഡി വൈ എസ് പി മാരായ ജെ ഉമേഷ് കുമാര്‍, ബാബുക്കുട്ടന്‍, അങ്കമാലി ഇന്‍സ്‌പെക്ടര്‍ എ രമേഷ്, എസ്‌ഐമാരായ കെ പി വിജു, എം എസ് ബിജിഷ്, എന്‍കെ ശ്യാം, ലാന്‍സി ദാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

special chamber in flask, Two youths arrested with MDMA worth lakhs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരള ബ്ലാസ്റ്റേഴ്സിന് ലൈസന്‍സ് ഇല്ല; അപേക്ഷ തള്ളി എഐഎഫ്എഫ്

Today's Rashi Phalam may 21|തൊഴിൽ രംഗത്ത് നേട്ടങ്ങൾ പ്രതീക്ഷിക്കാം

പ്രശ്നങ്ങള്‍ നീങ്ങും, കുടുംബ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ നടക്കും

വടകരയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കശ്മീരില്‍ നിന്ന് കണ്ടെത്തി

‘രാഹുലിന്റേത് പാകിസ്ഥാൻ അനുകൂല ഭീകരരുടെ ഭാഷ, അരാജകത്വവും ഭിന്നിപ്പിക്കുന്നതുമായ മനോഭാവം’; വിമർശനവുമായി ബിജെപി

SCROLL FOR NEXT