Two youths die in tragic motorcycle collision in Alappuzha 
Kerala

ആലപ്പുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം, രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ദേശീയ പാതയുടെ സമാന്തര പാതയില്‍ എതിര്‍ ദിശകളില്‍ നിന്ന് വന്ന ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വളവനാട് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മണ്ണഞ്ചേരി സ്വദേശി നിഖില്‍ (19), ചേര്‍ത്തല സ്വദേശി രാകേഷ് (25)എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതകരമായി പരിക്കേറ്റു.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം. ദേശീയ പാതയുടെ സമാന്തര പാതയില്‍ എതിര്‍ ദിശകളില്‍ നിന്ന് വന്ന ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. എസി കനാലിന് സമീപത്ത് വച്ചായിരുന്നു അപകടം.

രാകേഷിന്റെ സുഹൃത്ത് വിപിനാണ് പരിക്കേറ്റത്. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഒരാള്‍ സംഭവ സ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലും വച്ചാണ് മരിച്ചത്.

Two youths die in tragic motorcycle collision in Alappuzha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാളയാറിലെ ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നില്‍ സംഘപരിവാര്‍: ആരോപണവുമായി സിപിഎം, ശിക്ഷ ഉറപ്പാക്കുമെന്ന് എം ബി രാജേഷ്

സ്‌കൂട്ടറില്‍ ടിപ്പറിടിച്ച് അപകടം, ഒറ്റപ്പാലത്ത് യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് കണ്ടെടുത്തു; ജമ്മുവിൽ അതീവ ജാ​ഗ്രത

പരിക്കേറ്റ് ശ്വാസമെടുക്കാനാവാതായ യുവാവിന് നടുറോഡില്‍ ശസ്ത്രക്രിയ; രക്ഷകരായി മൂന്ന് ഡോക്ടര്‍മാര്‍, കയ്യടി

ശബരിമല തീര്‍ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് അപകടം, 3 പേര്‍ക്ക് ഗുരുതര പരിക്ക്, വാഹനം കടത്തിവിട്ടത് നിരോധനം മറികടന്ന്

SCROLL FOR NEXT