പ്രതീകാത്മക ചിത്രം 
Kerala

തിരുവനന്തപുരത്ത് ഊബര്‍ ഡ്രൈവര്‍ കൊല്ലപ്പെട്ട നിലയില്‍; കഴുത്തിനും കാലിനും കുത്തേറ്റു, അന്വേഷണം 

ചാക്കയ്ക്ക് സമീപം യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചാക്കയ്ക്ക് സമീപം യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഊബര്‍ ഡ്രൈവര്‍ സമ്പത്തിനെയാണ് കഴുത്തിലും കാലിലും കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

ഇന്ന് രാവിലെയാണ് സംഭവം. സമ്പത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്. ലഹരി സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണോ കൊലപാതകത്തില്‍ കലാശിച്ചത് എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്. മരണകാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് കൈമാറിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്പെയിനോ അർജന്റീനയോ?', ലോകം 'കൂലങ്കുഷ' ഫുട്ബോൾ ചിന്തയിലാണ്...!

ട്രെയിൻ യാത്രക്കാരന്റെ മൊബൈൽ മോഷ്ടിച്ച് ഓടി; വളഞ്ഞിട്ട് പിടികൂടി പൊലീസ്

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടറാമിന് മാറ്റം; പ്രശാന്ത് യുവജന- കായിക വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറി

ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ റാഗ് ചെയ്തു; കാസര്‍കോട് ഗവ.കോളജില്‍ 13പേരെ സസ്‌പെന്‍ഡ് ചെയ്തു

അര്‍ജന്റീന - ഇംഗ്ലണ്ട് മത്സരത്തിനിടെ കറന്റ് പോയി; കെഎസ്ഇബി ഓഫീസ് അടിച്ചുതകര്‍ത്തു; അഞ്ച് പേര്‍ അറസ്റ്റില്‍