Sini 
Kerala

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

ഇടവക്കോട് വാർഡിൽ മത്സരിച്ച വി ആര്‍ സിനി ആണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

തിരുവനവന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച വി ആര്‍ സിനി ആണ് മരിച്ചത്. 50 വയസ്സായിരുന്നു.

ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ വെച്ച് സിനി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 26 വോട്ടിനാണ് സിനി പരാജയപ്പെട്ടത്.

തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ആയിരുന്നു സിനി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ഫാർമസി ബിരുദമെടുത്ത സിനി സ്വന്തമായി ഫാർമസി സ്ഥാപനം നടത്തുകയായിരുന്നു.

UDF candidate contesting for Thiruvananthapuram Corporation dies after collapsing at home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കും'

വിജയ് മർച്ചൻ്റ് ട്രോഫി; കേരളം- മുംബൈ പോരാട്ടം സമനിലയിൽ

ഒരറിയിപ്പും കിട്ടിയിട്ടില്ല; രണ്ടാം ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

ശബരിമല സ്വര്‍ണക്കൊള്ള: പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ യുഡിഎഫ് എംപിമാര്‍

മിന്നല്‍ തുടക്കമിട്ട് അഭിഷേക്; അനായാസം ഇന്ത്യ; പ്രോട്ടീസിനെ വീഴ്ത്തി പരമ്പരയില്‍ മുന്നില്‍

SCROLL FOR NEXT