പി വി അന്‍വര്‍ എംഎല്‍എ  എക്‌സ്പ്രസ് ഫോട്ടോ
Kerala

പി വി അന്‍വര്‍ യുഡിഎഫിലേക്ക്; സഹകരിപ്പിക്കാന്‍ മുന്നണി തീരുമാനം

എങ്ങനെ സഹകരിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ വി ഡി സതീശനെ യുഡിഎഫ് യോഗം ചുമതലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പി വി അന്‍വര്‍ യുഡിഎഫിലേക്ക്. അന്‍വറിനെ സഹകരിപ്പിക്കാന്‍ യുഡിഎഫ് തീരുമാനം. എങ്ങനെ സഹകരിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ മുന്നണി ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ യുഡിഎഫ് യോഗം ചുമതലപ്പെടുത്തി.

തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നണിയിലെടുക്കാന്‍ യുഡിഎഫ് നേരത്തെ വിസമ്മതിച്ചിരുന്നു. പകരം പി വി അന്‍വര്‍ ഒരു പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നണിയിലേക്ക് വരിക, അല്ലെങ്കില്‍ മുന്നണിയിലെ മറ്റേതെങ്കിലും ഘടകകക്ഷിയില്‍ ലയിപ്പിച്ച് യുഡിഎഫിലെത്തുക തുടങ്ങിയ സാധ്യതകളാണ് മുന്നില്‍ വെച്ചിട്ടുള്ളത്.

പി വി അന്‍വറുമായി സിഎംപി ചര്‍ച്ചകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചര്‍ച്ച വിജയിച്ചാല്‍ അന്‍വറിന് സിഎംപിയിലൂടെ യുഡിഎഫിലെത്താം. അന്‍വറിന് കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. കോഴിക്കോട് നടന്ന യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ വി ഡി സതീശന്‍, രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം