റോജി എം ജോണ്‍ 
Kerala

'സര്‍വകലാശാല കാവിവല്‍ക്കരണത്തിന് വഴി വെട്ടിയത് എല്‍ഡിഎഫ് ; യുഡിഎഫ് സര്‍ക്കാര്‍ അത് അനുവദിക്കില്ല'

അന്നത്തെ മുഖ്യമന്ത്രിയും ഗവര്‍ണറും ഒരുമിച്ച് ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തതോടെ പ്രതിഷേധം അവസാനിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Bijeesh

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വകലാശാലകളും കാവിവല്‍ക്കരിക്കാനുള്ള ഒരു നീക്കവും സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. എം ജി സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ അടുത്തിടെ വൈസ് ചാന്‍സലറെ നിയമിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്ന കീഴ്വഴക്കം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയതാണെന്ന് മന്ത്രി വിമര്‍ശിച്ചു.

'എല്‍ഡിഎഫ് അതിനുള്ള വഴി വെട്ടിക്കൊടുത്തു. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്തരം ഇടപെടലുകള്‍ മുമ്പുണ്ടായിരുന്നില്ല. വിസി നിയമത്തില്‍ ഗവര്‍ണറും എല്‍ഡിഎഫും തമ്മില്‍ ഒത്തുകളിയുണ്ടായിരുന്നു. തുടക്കത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായി. പിന്നീട് അന്നത്തെ മുഖ്യമന്ത്രിയും ഗവര്‍ണറും ഒരുമിച്ച് ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തതോടെ പ്രതിഷേധം അവസാനിച്ചു. അതിനു ശേഷം ഇരു വിഭാഗവും നിയമനം നടത്തി' -മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തായിരുന്നപ്പോഴും കാവിവല്‍ക്കരണത്തിനെതിരെ യുഡിഎഫ് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. അതില്‍ ഇപ്പോഴും മാറ്റമില്ല. അത്തരം നീക്കങ്ങള്‍ തടയാന്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഗവര്‍ണര്‍ വിസിയെ നിയമിച്ചതില്‍ യുഡിഎഫിനെ വിമര്‍ശിക്കേണ്ടതില്ലെന്ന് ബുധനാഴ്ച മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രതികരിച്ചിരുന്നു. എല്‍ഡിഎഫാണ് അത്തരം നീക്കത്തിന് തുടക്കമിട്ടതെന്നും നിലവിലെ സര്‍ക്കാര്‍ വരുന്നതിനു മുമ്പുതന്നെ നിയമന നടപടികളുമായി ഗവര്‍ണര്‍ മുന്നോട്ടുപോയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

UDF govt will not permit saffronisation in universities: Minister Roji M John

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വീഴ്ച' ; സിപിഎം സെക്രട്ടേറിയറ്റിന്റെ റിവ്യൂ റിപ്പോര്‍ട്ടില്‍ മൂന്ന് തിരുത്ത്

'ഹോം റെമെഡി' പാളിയോ? ഉള്ളിനീര് പുരട്ടിയ ശേഷം മുടികൊഴിച്ചിൽ കൂടി, കാരണം ഇതാകാം

പ്രതിമാസം എസ്‌ഐപിയില്‍ 2000 രൂപ വീതം നിക്ഷേപിക്കാമോ?; 25 വര്‍ഷം കൊണ്ട് 38 ലക്ഷമായി വളരും, 'കോമ്പൗണ്ടിങ് മാജിക്'

'അന്ന് നക്സലൈറ്റിൽ ചേർന്നാലോ എന്ന് വരെ ആലോചിച്ചു; മാറി ചിന്തിക്കാൻ കാരണം ചിരഞ്ജീവി'

400 അടിക്ക് മറുപടി 666 അടി; ലോകകപ്പ് പൂരത്തിന് മലബാറിൽ 'ഫ്ലെക്സ് യുദ്ധം' കനക്കുന്നു; ആവേശം വാനോളം -വിഡിയോ

SCROLL FOR NEXT