liquor  പ്രതീകാത്മക ചിത്രം
Kerala

മദ്യ നയത്തിൽ യുഡിഎഫ് ഉപസമിതി വരുന്നു; അധ്യക്ഷനെ കെപിസിസി പ്രസിഡൻറ് തീരുമാനിക്കും

കോണ്‍ഗ്രസ് പ്രതിനിധിയാകും സമിതിയുടെ അധ്യക്ഷൻ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം വിഡി സതീശൻ മന്ത്രിസഭയുടെ പുതിയ മദ്യ നയം സംബന്ധിച്ച ചർച്ചകള്‍ക്കായി യുഡിഎഫ് ഉപസമിതി രൂപീകരിക്കാൻ തീരുമാനം. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. കരട് മദ്യനയം ഉപസമിതി വിശദമായി വിലയിരുത്തിയ ശേഷമാകും അനന്തര നടപടികളിലേക്ക് കടക്കുക. കരട് നയം മുഖ്യമന്ത്രിക്ക് നൽകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തമ്മിലുള്ള ഭിന്നത ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ മറനീക്കി പുറത്തുവന്നതോടെയാണ് ഉപസമിതി രൂപീകരിക്കാമെന്ന തീരുമാനത്തിലേക്ക് മന്ത്രിസഭ എത്തിയത്

കോണ്‍ഗ്രസ് പ്രതിനിധിയാകും സമിതിയുടെ അധ്യക്ഷൻ. എല്ലാ ഘടകകക്ഷികളിൽ നിന്നുള്ള പ്രതിനിധികള്‍ അടങ്ങുന്ന ഉപസമിതി അധികം വൈകാതെ തന്നെ രൂപീകൃതമാകും. ഈ മാസം 30ന് മുമ്പ് പുതിയ മദ്യനയം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് എക്സൈസ് മന്ത്രി തന്നെ സൂചന നൽകിയിരുന്നു. പല തീരുമാനങ്ങളും തങ്ങള്‍ അറിയുന്നില്ലെന്ന പരിഭവം മന്ത്രിമാർ തന്നെ പങ്കുവച്ച സാഹചര്യത്തിൽ ഇത്തരം പരാതികള്‍ക്ക് കടിഞ്ഞാണിടുക എന്ന ലക്ഷ്യവും ഉപസമിതി രൂപീകരണത്തിന് പിന്നിലുണ്ട്.

The Kerala cabinet has decided to form a UDF sub-committee to review the draft liquor policy following differences among ministers, with the Congress leadership set to appoint its chairman ahead of the policy announcement expected before November 30.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

370 കിലോമീറ്റര്‍ റേഞ്ച്, 12 ലക്ഷം രൂപ വില?; വരുന്നു വിന്‍ഫാസ്റ്റിന്റെ വിഎഫ്5 എസ് യുവി, ലോഞ്ച് അടുത്ത വര്‍ഷം

13 ദിവസം, 53 കോടി;കേരള ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് 'രാമായണ'

കാലാവസ്ഥ മാറി, തണുപ്പുകാലത്ത് വീട്ടിൽ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

ഏഴിമല നേവി ചിൽഡ്രൻസ് സ്കൂളിൽ പ്രീ-പ്രൈമറി അധ്യാപകരാകാം; നിരവധി ഒഴിവുകൾ

'അടുത്ത ജന്മത്തിലും നീ തന്നെ ഭാര്യയായി വേണം'; അപൂർവ പ്രണയ ചിത്രങ്ങളുമായി നയൻതാരയ്ക്ക് ആശംസകൾ നേർന്ന് വിഘ്നേഷ്