കോണ്‍ഗ്രസ് കൊടികള്‍ / ഫയല്‍ ചിത്രം 
Kerala

പിണറായിക്ക് തുടര്‍ഭരണമില്ല ; യുഡിഎഫ് 78-80 സീറ്റ് നേടുമെന്ന് സര്‍വേഫലം ; വടക്കന്‍ കേരളത്തിലും കുതിപ്പ്

വോട്ട് വിഹിതം കൂടുമെങ്കിലും എന്‍ഡിഎയ്ക്ക് സീറ്റ് ലഭിക്കില്ലെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 78-80 സീറ്റ് നേടുമെന്ന് സര്‍വേഫലം. സിസെറോ-ആര്‍ജിഐഡിഎസ് സര്‍വേയാണ് യുഡിഎഫ് അധികാര്തതില്‍ വരുമെന്ന് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 60-62 സീറ്റ് ലഭിക്കുമെന്നും സര്‍വേ ഫലം പറയുന്നു. 

വോട്ട് വിഹിതം കൂടുമെങ്കിലും എന്‍ഡിഎയ്ക്ക് സീറ്റ് ലഭിക്കില്ലെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. തെക്കന്‍ കേരളത്തില്‍ യുഡിഎഫിന് 20, എല്‍ഡിഎഫിന് 19 സീറ്റുകള്‍ ലഭിക്കും. മധ്യകേരളത്തില്‍ യുഡിഎഫിന് 25 ഉം, എല്‍ഡിഎഫിന് 16 സീറ്റുകളും ലഭിക്കും. 

വടക്കന്‍ കേരളത്തില്‍ യുഡിഎഫിന് 35, എല്‍ഡിഎഫിന് 25 സീറ്റുകളുമാണ് സര്‍വേ പ്രവചിക്കുന്നത്. യുഡിഎഫിന് 42 ശതമാനവും എല്‍ഡിഎഫിന് 39 ശതമാനവും എന്‍ഡിഎയ്ക്ക് 15 ശതമാനവും വോട്ടുവിഹിതം ലഭിക്കും. 7000 വ്യക്തികളോട് 21 ചോദ്യങ്ങല്‍ ചോദിച്ചുകിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വേഫലം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം