രാഹുൽ മാങ്കൂട്ടത്തിൽ, സജന ബി സാജന്‍ 
Kerala

'കളയേണ്ടത് കളഞ്ഞപ്പോള്‍ കിട്ടേണ്ടത് കിട്ടി'; രാഹുലിനെതിരെ ഒളിയമ്പുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളം ഒന്നടങ്കം അലയടിച്ച യുഡിഎഫ് തരംഗത്തിന് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന ബി സാജന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളം ഒന്നടങ്കം അലയടിച്ച യുഡിഎഫ് തരംഗത്തിന് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന ബി സാജന്‍. 'കളയേണ്ടത് കളഞ്ഞപ്പോള്‍ കിട്ടേണ്ടത് കിട്ടി...' എന്നായിരുന്നു സജന ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളില്‍ 504 ഇടത്തും 86 മുന്‍സിപ്പാലിറ്റികളില്‍ 54 ഇടത്തും ആറു കോര്‍പ്പറേഷനുകളില്‍ നാലിടത്തും യുഡിഎഫ് ആണ് ജയിച്ചത്. 14 ജില്ലാപഞ്ചായത്തുകളില്‍ 7 എണ്ണവും യുഡിഎഫ് ആണ് സ്വന്തമാക്കിയത്. ഇതിന് പിന്നാലെ കേരളത്തില്‍ യുഡിഎഫ് തരംഗം എന്ന് പരാമര്‍ശിച്ച് സജന പങ്കുവെച്ച കുറിപ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരോക്ഷ സൂചന നല്‍കിയത്. 'കളയേണ്ടത് കളഞ്ഞപ്പോള്‍ കിട്ടേണ്ടത് കിട്ടി...കേരളത്തില്‍ യുഡിഫ് തരംഗം...തദ്ദേശം പിടിച്ചടക്കി...'- എന്നാണ് സജനയുടെ പോസ്റ്റ്.

സജനയുടെ പോസ്റ്റിന് കീഴില്‍ അസഭ്യവര്‍ഷവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ എത്തിയിട്ടുണ്ട്. രാഹുലിനെയല്ല സജനയെയാണ് പുറത്താക്കേണ്ടത് എന്നാണ് ഇക്കൂട്ടരുടെ വാദം.

സജന ബി സാജന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

udf victory; Sajana B Sajan against rahul mamkootathil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT