Rashid C P  facebook
Kerala

യുഡിഎഫ് 91 മുതല്‍ 102 സീറ്റ് വരെ നേടും, എല്‍ഡിഎഫ് 38-48ല്‍ ഒതുങ്ങും; പ്രവചിച്ച് റാഷിദ് സി പി

എന്‍ഡിഎ ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെ നേടുമെന്നും പ്രവചിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ യുഡിഎഫ് തരംഗമെന്ന് പ്രവചിച്ച് റാഷിദ് സിപി. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ റാഷിദ് യുഡിഎഫ് 91 മുതല്‍ 102 സീറ്റ് വരെ നേടുമെന്ന് പ്രവചിക്കുന്നു. എല്‍ഡിഎഫ് 38 മുതല്‍ 48 സീറ്റിലേക്ക് ഒതുങ്ങുമെന്നും റാഷിദ് പറയുന്നു. എന്‍ഡിഎ ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെ നേടുമെന്നും പ്രവചിക്കുന്നു.

2001 നു ശേഷം, ഇടതുപക്ഷത്തേക്ക് അടുത്ത ന്യൂനപക്ഷ വോട്ടിന്റെ പരിപ്പൂര്‍ണ്ണമായ റിവേഴ്സ് സ്വീപ് ഇത്തവണ നടന്നതായും റാഷിദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സ്വജനപക്ഷ പാതം കൂടുതല്‍ പ്രകടമായി. അത്, ഇടത് അടിസ്ഥാന - അനുഭാവ വോട്ടര്‍മാരെ ഒരേ പോലെ നിരാശപ്പെടുത്തി.

രാഷ്ട്രീയ നിലപാടിലെ തുടര്‍ച്ചയായ അസ്ഥിരത ഇടത് രാഷ്ട്രീയ ബോധ്യമുള്ള മനുഷ്യരെ ആകെ നിരാശപ്പെടുത്തി. മുഖ്യമന്ത്രിയുടെ വ്യക്തിഗത ഗ്രാഫില്‍ സമാനതകള്‍ ഇല്ലാത്ത കുറവ് സംഭവിച്ചുവെന്നും റാഷിദ് പറയുന്നു. ഇടതുപക്ഷത്തിന് തിരിച്ചടി കിട്ടാനുള്ള കാരണം ഉള്‍പ്പെടെ പറഞ്ഞുകൊണ്ടാണ് കുറിപ്പ്.

UDF wave will win 91 to 102 seats, LDF will be limited to 38-48; Rashid C P predicts election results

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിബിഎസ്ഇ മൂല്യനിര്‍ണയത്തിലെ പരാതികള്‍ പരിഹരിക്കണം; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

'25 പന്തില്‍ സെഞ്ച്വറി' തൂക്കി വൈഭവ് 'ബെറ്റ്' ജയിച്ചു; പക്ഷേ, ശ്രേയസിന്റെ '22 പന്തില്‍ 100' ഇളകിയില്ല! (വിഡിയോ)

സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് കൂട്ടി; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30% വര്‍ധന

ഗുരുവായൂര്‍ സന്ദര്‍ശനം: മുഖ്യമന്ത്രി ആചാരലംഘനം നടത്തി; ദേവസ്വം ഹൈക്കോടതിയെ സമീപിക്കണം; ഹിന്ദു ഐക്യവേദി

ക്ഷേത്രങ്ങളിൽ കവർച്ച; കള്ളനും മോഷണ മുതൽ വാങ്ങിയ ആളും പിടിയിൽ; അന്തർ സംസ്ഥാന സംഘത്തിലെ കണ്ണികളെന്നു സംശയം

SCROLL FOR NEXT