രമേശ് ചെന്നിത്തല 
Kerala

'ക്രെഡിറ്റ് മുഴുവന്‍ രാഹുല്‍ ഗാന്ധിക്ക്; യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും; മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും'

തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ ഒരു അപാകതയുമില്ലാതെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനായി.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജിയക്കുമെന്നും ക്രെഡിറ്റ് മുഴുവന്‍ രാഹുല്‍ ഗാന്ധിക്കാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം കേരളത്തിലുണ്ടായിരുന്നു. കേരളത്തിലെ നേതാക്കളെയെല്ലാം ഡല്‍ഹിക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും യോജിപ്പിന്റെ അന്തരീക്ഷം ഉണ്ടാക്കി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന കര്‍ശനനിര്‍ദേശം നല്‍കി. ഓരോ ഘട്ടത്തിലും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചെന്നും ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ ഒരു അപാകതയുമില്ലാതെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനായി. രാഹുല്‍ പ്രിയങ്ക ഗാന്ധി, ഖാര്‍ഗെ, ദേശീയ നേതാക്കള്‍ എല്ലാം പ്രചാരണത്തിനെത്തി. ആധുനികമായ പ്രചാരണ പരിപാടികള്‍ നല്ലരീതിയില്‍ നടത്താന്‍ കഴിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം അത്രയേറെ അലയടിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിച്ചതെന്നും അവരുടെ പള്‍സ് യുഡിഎഫിന് അനുകൂലമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. 100 സീറ്റ് കിട്ടിണമെന്നതാണ് ആഗ്രഹം അതിനനുസരിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തിയത്.

തെരഞ്ഞെടുപ്പില്‍ സിപിഎം -എസ്ഡിപിഐ- പിഡിപി കൂട്ടുകെട്ട് ഉണ്ടായിരുന്നു, ഇതൊന്നും കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കാന്‍ പോകുന്നില്ല. പിണറായി വിജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ രണ്ട് വോട്ടിന് വേണ്ടി ഏത് ചെറ്റത്തരവും കാണിക്കാന്‍ മടിയില്ലെന്ന് പിണറായി തെളിയിച്ചിരിക്കുകയാണ്. ഫലപ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും, പാര്‍ട്ടിക്ക് അതിന്റെതായ രീതിയുണ്ട്. ഇതേ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്നും ചെന്നിത്തല പറഞ്ഞു.

UDF Will Win with Huge Majority; Entire Credit Goes to Rahul Gandhi': Ramesh Chennithala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉള്ളിച്ചാക്കില്‍ ഒളിപ്പിച്ച് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നത് എന്തിന്?; വടക്കന്‍ കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന

മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ടു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

വീടിനുള്ളിൽ ഈർപ്പം ഉണ്ടാകാൻ അനുവദിക്കരുത്, ആസ്ത്മ രോ​ഗികൾ മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നടി ഖുശ്ബുവിന്റെ മകൾ അവന്തിക വിവാഹിതയാകുന്നു; പ്രധാനമന്ത്രിയെ നേരിട്ടെത്തി ക്ഷണിച്ച് താരകുടുംബം

എന്‍ജിനീയറിങ് കോളജില്‍ മദ്യപ സംഘത്തിന്റെ ആക്രമണം; ഇടിവള കൊണ്ട് മര്‍ദനം, വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു

SCROLL FOR NEXT