umar faizi mukkam ഫെയ്സ്ബുക്ക്
Kerala

ഉമര്‍ ഫൈസി മുക്കം വഖഫ് ബോര്‍ഡിലേക്ക്, നാമനിര്‍ദേശം ചെയ്ത് സര്‍ക്കാര്‍

അഡ്വ. എം.കെ. സക്കീറിനെ ചെയര്‍മാനായും നാമനിര്‍ദേശം ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തെ വഖഫ് ബോര്‍ഡ് അംഗമായി നാമനിര്‍ദേശം ചെയ്തു. സര്‍ക്കാര്‍ പുറത്തിറക്കിയ നോമിനേഷന്‍ പട്ടികയിലാണ് ഇ.കെ.വിഭാഗം സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയിലെ പ്രമുഖനായ ഉമര്‍ ഫൈസി മുക്കം ഇടം പിടിച്ചത്. അഡ്വ. എം.കെ. സക്കീറിനെ ചെയര്‍മാനായും നാമനിര്‍ദേശം ചെയ്തു.

പുതിയ വഖഫ് ബോര്‍ഡ് നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ നിയമ പോരാട്ടങ്ങള്‍ ഉള്‍പ്പെടെ തുടരുന്നതിനിടെയാണ് പുതിയ അംഗങ്ങളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ഒന്‍പത് പേരാണ് സര്‍ക്കാര്‍ പുറത്തിറക്കിയ നോമിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, നിയമം പ്രകാരം ബോര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട മുസ്ലീങ്ങളല്ലാത്ത രണ്ടുപേരുടെ ഒഴിവ് നികത്തിയിട്ടില്ല.

സമസ്തയില്‍ ലീഗ് വിരുദ്ധ പക്ഷക്കാരന്‍ എന്ന ആരോപണം കഴിഞ്ഞ ദിവസം ഉമര്‍ ഫൈസി മുക്കം നിഷേധിച്ചിരുന്നു. സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തില്‍ ആയിരുന്നു പ്രതികരണം. മുസ്ലിംകളെ നയിക്കുന്നത് പാണക്കാട് തങ്ങളാണെന്നും ഒരു വിശ്വാസിക്ക് സഖാവാകാന്‍ കഴിയില്ല എന്നുമായിരുന്നു മര്‍ഫൈസിയുടെ പ്രതികരണം. സാദിഖലി ശിഹാബ് തങ്ങള്‍ അടക്കം പങ്കെടുത്ത വേദിയില്‍ ആയിരുന്നു പ്രതികരണം.

Umar Faizi Mukkam nominated to Waqf Board Following Central Law Amendments

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്; മന്ത്രിമാരെ നാളെ പ്രഖ്യാപിച്ചേക്കും

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

'അമ്പിളി പോലൊരു ഭൂമി'; ചന്ദ്രനില്‍ നിന്നുള്ള 12,000 അപൂര്‍വ്വ ചിത്രങ്ങള്‍; പുറത്തുവിട്ട് നാസ

'വഴിയില്‍ നില്‍ക്കുന്നവരെ അമ്മയെന്ന് വിളിക്കാനാകില്ല, അശ്വിന്റെ അമ്മയെ ആന്റിയെന്നാണ് വിളിക്കുന്നത്; മറുപടി നല്‍കി ദിയ

കാര്‍ ഡിസ്‌പ്ലേയിലും വാട്‌സ്ആപ്പ് ഉപയോഗിക്കാം; കാര്‍പ്ലേ അപ്‌ഡേറ്റ് ഇന്ത്യയിലും

SCROLL FOR NEXT