പ്രതീകാത്മകചിത്രം 
Kerala

നിയന്ത്രണംവിട്ട ബൈക്ക് കേബിളിൽ കുരുങ്ങി മറിഞ്ഞു, യുവാവിന് ദാരുണാന്ത്യം, കഴുത്തിലും കേബിൾ കുരുങ്ങിയ നിലയിൽ

സുള്ള്യയിൽ വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്നു ഇരുവരും

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ; നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ താഴ്ന്നുകിടന്ന കേബിളിൽ കുരുങ്ങി മറിഞ്ഞ് യുവാവ് മരിച്ചു. കോട്ടയം അമലഗിരി മണ്ണുശേരിയിൽ ജോണിയുടെ മകൻ എം.ആർ. അഭിജിത്താണ് (21) മരിച്ചത്. ഇന്നലെ പുലർച്ചെ ചൂണ്ടൽ – കുറ്റിപ്പുറം സംസ്ഥാന പാതയിൽ കടവല്ലൂർ വട്ടമാവിനു സമീപത്തായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന കോട്ടയം വിഷ്ണുവിലാസം രാജേഷിന്റെ മകൻ വൈഷ്ണവിന് (22) നിസ്സാര പരുക്കേറ്റു. 

സുള്ള്യയിൽ വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്നു ഇരുവരും. നിയന്ത്രണം വിട്ടു റോഡിൽ നിന്നു തെന്നിമാറിയ ബൈക്ക് സമീപത്തെ പോസ്റ്റിൽ താഴ്ന്നുകിടന്ന ഫൈബർ കേബിളിൽ കുരുങ്ങി മറിയുകയായിരുന്നു. അഭിജിത്തിന്റെ കഴുത്തിലും ചുറ്റിയ നിലയിലായിരുന്നു കേബിൾ. 

വണ്ടിയോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്നു സംശയിക്കുന്നു. അഭിജിത്തിനെ നാട്ടുകാർ ചേർന്നു സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

'30 വയസിനുള്ളിൽ വലിയൊരു സം​ഗീത സംവിധായകനാകണമെന്നായിരുന്നു ആ​ഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

നാടകീയ രംഗങ്ങൾക്കൊടുവിൽ സിജെപി നേതാവ് അഭിജിത് ദിപ്കെ പൊലീസ് കസ്റ്റഡിയിൽ

'മദ്യപാനം എന്റെ ക്രിക്കറ്റിനെ നശിപ്പിക്കും എന്ന് ബോധ്യപ്പെട്ടു'

'ഉമ്മന്‍ചാണ്ടിക്ക് നീതിനിഷേധം ഉണ്ടായി; മാത്യുവിന്റെ വിമര്‍ശനം കൂടി ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാവണം'