പ്രതീകാത്മക ചിത്രം  Pinterest
Kerala

'കണക്കില്‍പ്പെടാത്ത സര്‍വീസ് വോട്ടുകള്‍'; ഏറ്റവും കൂടുതല്‍ കൊല്ലത്ത്, കുറവ് ഇടുക്കിയില്‍, കണക്കുകള്‍ ഇങ്ങനെ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും സര്‍വീസ് വോട്ടുകളുള്ളത് കൊല്ലം ജില്ലയിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍. കൊല്ലം ജില്ലയില്‍ ആകെ 8690 സര്‍വീസ് വോട്ടുകളാണുള്ളത്. ഇതില്‍ 8341 വോട്ടുകള്‍ പുരുഷന്‍മാര്‍ക്കും 349 വോട്ട് സ്ത്രീകള്‍ക്കുമാണുള്ളത്. ഇങ്ങനെ കൊല്ലമടക്കം വിവിധ ജില്ലകളിയായി ആകെ 53,984 സര്‍വീസ് വോട്ടുകളില്‍ എത്രയെണ്ണം പോള്‍ ചെയ്തുവെന്നത് കൂടി ചേര്‍ത്തേ അന്തിമ കണക്കാകൂവെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ ഖേല്‍ക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

സര്‍വീസ് വോട്ടുകളുടെ കാര്യത്തില്‍ കൊല്ലം കഴിഞ്ഞാല്‍ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ സര്‍വീസ് വോട്ടുകള്‍ ഉള്ളത്. ഇവിടെ ആകെ 7492 സര്‍വീസ് വോട്ടുകളാണുള്ളത്. ഇതില്‍ 419 എണ്ണം സ്ത്രീകള്‍ക്കും, 7911 വോട്ട് പുരുഷന്‍മാര്‍ക്കുമാണുള്ളത്. സംസ്ഥാനത്ത് സര്‍വീസ് വോട്ടുകള്‍ ഏറ്റവും കുറവുള്ളത് ഇടുക്കി ജില്ലയിലാണ്. 647 പുരുഷന്‍മാരും 62 സ്ത്രീകളും ഉള്‍പ്പെടെ ജില്ലയില്‍ ആകെ 709 പേര്‍ക്കാണ് സര്‍വീസ് വോട്ട് ചെയ്യാന്‍ കഴിയുക. ഇടുക്കി കഴിഞ്ഞാല്‍ വയനാട് ജില്ലയാണ് സര്‍വീസ് വോട്ടുകളുടെ കാര്യത്തില്‍ പിന്നിലുള്ള ജില്ല. ഇവിടെ സ്ത്രീകള്‍(42), പുരുഷന്‍മാര്‍(968) ഉള്‍പ്പെടെ ആകെ 968 സര്‍വീസ് വോട്ടാണുള്ളത്.

ആരാണ് സര്‍വീസ് വോട്ടര്‍

സേവന യോഗ്യതയുള്ള വോട്ടര്‍ ആണ് സര്‍വീസ് വോട്ടര്‍. അതായത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സായുധ സേനകളിലെ അംഗങ്ങള്‍, ഒരു സംസ്ഥാനത്തിന് പുറത്ത് സേവനമനുഷ്ഠിക്കുന്ന സായുധ പൊലീസ് സേനയിലെ അംഗങ്ങള്‍, ഇന്ത്യ സര്‍ക്കാരിന് കീഴില്‍ രാജ്യത്തിന് പുറത്ത് ജോലി ചെയ്യുന്ന വ്യക്തികള്‍ എന്നിവരെയൊക്കെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വീസ് വോട്ടറായി കണക്കാക്കുന്നത്. സര്‍വീസ് വോട്ടര്‍മാര്‍ പോസ്റ്റല്‍ ബാലറ്റിലൂടെയോ പ്രത്യേകം നിയോഗിച്ചിട്ടുള്ള പ്രോക്‌സി വോട്ടര്‍ മുഖേനയോ ആണ് വോട്ട് രേഖപ്പെടുത്തേണ്ടത്.

document

Uncounted service votes Highest in Kollam, lowest in Idukki, figures

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍ മന്ത്രി ടിയു കുരുവിള അന്തരിച്ചു

മണിക്കൂറുകളോളം മുള്‍മുനയില്‍; റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഭീതിപരത്തിയ പോത്തിനെ കീഴ്‌പ്പെടുത്തി

അമിതവേഗത്തില്‍ വാഹനം ഓടിച്ചാല്‍ കടുത്ത ശിക്ഷ; പ്രവാസികളെ നാടുകടത്തും, മുന്നറിയിപ്പുമായി കുവൈത്ത്

അതിവേഗ റെയില്‍ പാത: മൂന്നേ കാല്‍ മണിക്കൂറില്‍ കണ്ണൂരില്‍ എത്താം; കരട് റിപ്പോര്‍ട്ട് കൈമാറി; തീരുമാനം രണ്ടാഴ്ചയ്ക്കുളളില്‍

വസ്തു തര്‍ക്കത്തിന്റെ പേരില്‍ ആറ് പേരെ വെട്ടിക്കൊന്നു; കര്‍ണാടകയെ നടുക്കി കൂട്ടക്കൊല

SCROLL FOR NEXT