കണ്ണൂരില്‍ ഭാര്യയ്ക്ക് മുന്നിലിട്ട് അജ്ഞാതസംഘം ഭര്‍ത്താവിനെ വെട്ടിക്കൊന്നു 
Kerala

കണ്ണൂരില്‍ ഭാര്യയ്ക്ക് മുന്നിലിട്ട് അജ്ഞാതസംഘം ഭര്‍ത്താവിനെ വെട്ടിക്കൊന്നു; വെട്ടേറ്റ യുവതി അതീവ ഗുരുതരാവസ്ഥയില്‍

ജില്ലയിലെ മലയോര പ്രദേശമായ പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ജില്ലയിലെ മലയോര പ്രദേശമായ പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. അതീവ ഗുരുതരമായി വെട്ടേറ്റ ഭര്‍ത്താവ് തല്‍ക്ഷണം മരിച്ചു.ഭാര്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ചൊവ്വാഴ്ച്ച ഉച്ചക്ക് 12.45 നാണ് സംഭവം. കാഞ്ഞിരക്കൊല്ലി മഠത്തേടത്ത് വീട്ടില്‍ ബാബുവിന്റെ മകന്‍ നിധീഷ്(31), ഭാര്യ ശ്രുതി(28)എന്നിവരെയാണ് വെട്ടിയത്. ശ്രുതിയെ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിധീഷിന്റെ ദേഹത്ത് നിരവധി വെട്ടേറ്റ പാടുകളുണ്ട്.

കൊല്ലാനായി തന്നെയാണ് പ്രതികളെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതു തടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭാര്യയ്ക്ക് വെട്ടേറ്റത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇവരെന്നാണ് പ്രാഥമിക വിവരം. പയ്യാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍