പ്രതീകാത്മക ചിത്രം 
Kerala

കോവിഡ്​ വാർഡിൽ നുഴഞ്ഞുകയറിയ അജ്ഞാതൻ രോഗികളെ ആക്രമിച്ചു, യുവതിക്ക് പരിക്ക് 

40 വ​യ​സ്സ്​ തോ​ന്നി​ക്കു​ന്ന യു​വാ​വ് ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കോ​വി​ഡ് ചി​കി​ത്സ വാ​ർ​ഡി​ൽ അജ്ഞാതനായ യുവാവ് കടന്നുകയറി രോഗികളെ ആക്രമിച്ചു. കൊ​ടു​വാ​യൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലാണ് സംഭവം. ആക്രമണത്തിൽ 36കാരിയായ സജിനി എന്ന യുവതിക്ക് പരിക്കേറ്റു. സ​ജി​നി​യു​ടെ അ​മ്മ ആശുപത്രിയിൽ കോവിഡ് ചികിത്സയിലാണ്. 

ശ​നി​യാ​ഴ്​​ച രാ​ത്രി കോ​വി​ഡ് വാ​ർ​ഡി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ 40 വ​യ​സ്സ്​ തോ​ന്നി​ക്കു​ന്ന യു​വാ​വ് ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രുന്നെ​ന്ന്​ സ​ജി​നി പ​റ​ഞ്ഞു. ഇയാളെ സ​മീ​പ​ത്തു​ള്ള​വ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. എന്നാൽ ഒരു മണിക്കീറിനകം യുവാവ് വീ​ണ്ടും സ്ഥ​ല​ത്തെ​ത്തി​ മ​റ്റു രോ​ഗി​ക​ളെ​യും ആ​ക്ര​മി​ക്കാ​ൻ ശ്രമിച്ചെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവർ പറയുന്നത്. 

രോ​ഗി​ക​ൾ ബ​ഹ​ളം വെ​ച്ച​തോ​ടെ വീ​ണ്ടും പൊ​ലീ​സ് എ​ത്തി യു​വാ​വി​നെ പി​ടി​കൂ​ടി. മാ​ന​സി​ക പ്രശ്നമുള്ള ആളാണെന്ന് പൊ​ലീ​സ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി