കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍  
Kerala

'അരി മുഴുവന്‍ മോദിയുടേത്, പിണറായി വിജയന്റെതായി ഒരു മണി പോലും ഇല്ല'

കേരളത്തില്‍ കൊടുക്കുന്ന മുഴുവന്‍ അരിയും മോദിയുടേതാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തില്‍ കൊടുക്കുന്ന മുഴുവന്‍ അരിയും മോദിയുടേതാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഒരു മണി പോലും പിണറായി വിജയന്റെ അരിയല്ല. ഇനി ഇത് മുഴുവന്‍ വിളിച്ചു പറയേണ്ടിവരുമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഓണക്കാലത്ത് ടൈഡ് ഓവര്‍ വിഹിതത്തിന്റെ വിലയായ കിലോഗ്രാമിന് 8.30 രൂപയ്ക്ക് അരി നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടും ഒരു മണി അരി പോലും അധികമായി നല്‍കാന്‍ കേന്ദ്രം തയാറായില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്ത് നല്‍കുന്ന അരി മുഴുവന്‍ തങ്ങളുടെതാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇതില്‍ ഒരു മണിപോലും പിണറായി വിജയന്റെതായി ഇല്ല. സംസ്ഥാന സര്‍ക്കാര്‍ പറയുന്നതുപോലെ എപ്പോഴും കേന്ദ്രസര്‍ക്കാര്‍ ഇതു പറയുന്നില്ല. ജനങ്ങളുടെ അവകാശാമായതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പറയാതിരിക്കുന്നത്. ഈ അവസരത്തില്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തകരോട് താന്‍ അഭ്യര്‍ഥിക്കുകയാണ്; ഇത് ദിവസവും പറയണം എന്നതാണ്. കേരളത്തില്‍ നടക്കുന്ന എല്ലാ വികസനപ്രവര്‍ത്തനവും കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണമായ പണത്തിലും സഹകരണത്തിലുമാണ്. കേന്ദ്രം ഒരുതരത്തിലും കേരളത്തെ അവഗണിക്കുന്നില്ലെന്നും കുര്യന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതിനെയും കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതിനെയും അംഗീകരിക്കണമെന്നും കുര്യന്‍ പറഞ്ഞു, ഉത്സ അവസരത്തിലെങ്കിലും അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുകയും ജനങ്ങളുടെ മനസിലെ ശോഭ കെടുത്താതിരിക്കുകയും വേണമെന്ന് കുര്യന്‍ പറഞ്ഞു.

Union Minister George Kurian has stated that all the rice distributed in Kerala belongs to Modi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT