കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എക്സ്‌പ്രസ് ഡയലോ​ഗ്‌സിൽ ചിത്രം: എ സനീഷ്
Kerala

'ബിജെപിയുടെ 20 ശതമാനം വോട്ട് പ്ലസ് സുരേഷ് ഗോപിയുടെ നന്മ'; തൃശൂരിലെ വിജയത്തിൽ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

വികസനം, ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ സമീപനം അതൊക്കെയാണ് കേരളത്തിന് വേണ്ടത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിലെ പുതിയ തലമുറ നന്മ കാണുന്നവരുടെ കൂടെയാണ് നിൽക്കുന്നതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. പുതുതലമുറയുടെ ചിന്തകള്‍ക്ക് അനുസരിച്ച് മാറിയില്ലെന്നുണ്ടെങ്കില്‍ നമ്മള്‍ പരാജയപ്പെടും. പുതിയ തലമുറ ജാതിയും മതവും നോക്കിയല്ല വോട്ടു ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോ​ഗ്‌സിൽ പറഞ്ഞു.

'കേരളത്തിൽ 60 ശതമാനവും 35 വയസ്സിന് താഴെയുള്ളവരാണ്. വീട്ടുകാർ ഒരു പാർട്ടിയിൽ വിശ്വസിക്കുന്നുവെന്ന് കരുതി അവർ ആ പാർട്ടിക്ക് വോട്ട് ചെയ്യണമെന്നില്ല. അവർ നന്മ കാണുന്നവരുടെ കൂടെ നിൽക്കും. അതുകൊണ്ട് പുതുതലമുറയിലാണ് ബിജെപി കേന്ദ്രീകരിക്കുന്നത്.

അവർ സാധ്യതകളെയാണ് അന്വേഷിക്കുന്നത്. അവർ എല്ലാം വീക്ഷിക്കും എന്നാൽ ആവശ്യമുള്ളത് മാത്രം തെരഞ്ഞെടുക്കും, വികസനം, ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ സമീപനം അതൊക്കെയാണ് കേരളത്തിന് വേണ്ടത്. അതുകൊണ്ട് ഹിന്ദു പാര്‍ട്ടി എന്നൊക്കെയുള്ളത് അധികം താമസിക്കാതെ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർ വാർത്തകൾ വായിക്കുമ്പോൾ പോലും അവന് വേണ്ടത് മാത്രമാണ് അവൻ തെരഞ്ഞെടുക്കുന്നത്'- ജോർജ് കുര്യൻ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരളത്തിൽ നിലവിൽ ബിജെപിക്ക് 20 ശതമാനം വോട്ട് ഉണ്ട്. അതിന്റെ കൂടെ സുരേഷ് ​ഗോപിയുടെ നന്മ കൂടി ആയപ്പോൾ തൃശൂരിൽ അദ്ദേഹത്തിന് വലിയ വിജയം ഉണ്ടായി. കേരളത്തിൽ ബിജെപിക്ക് 13 ശതമാനം വോട്ടുള്ളപ്പോഴാണ് തിരുവനന്തപുരത്ത് ഒ രാജ​ഗോപാൽ ജയിക്കുന്നത്. അദ്ദേഹത്തിന്റെ നന്മയാണ് അവിടെ വിജയത്തിന് കാരണം. കേരളത്തിൽ നിയമസഭയെക്കാർ ലോക്‌സഭ തെരഞ്ഞെടുപ്പിലാണ് ബിജെപിക്ക് സാധ്യത. കാരണം കേന്ദ്ര ഭരണം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കേരളത്തിൽ ബിജെപി ഭരിച്ചിട്ടില്ലല്ലോ... അങ്ങനെ വരുമ്പോൾ ചിന്താ​ഗതി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഒരു ഘട്ടത്തിൽ ബിജെപി മുന്നേറുമ്പോൾ കേരളത്തിലുള്ള മറ്റ് രണ്ട് മുന്നണികൾ ഒന്നിച്ചാകാനുള്ള സാധ്യതയുമുണ്ട്. സംസ്ഥാനത്ത് 25 ശതമാനം വോട്ട് വിഹിതം നേടിയാല്‍, മറ്റ് പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കാന്‍ ബിജെപിയുടെ അടുത്തേക്ക് വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട്ട് രമേഷ് പിഷാരടി, വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സുരേഷ് മലമ്പുഴയില്‍; കോൺ​ഗ്രസിന്റെ ആ​ദ്യ ​ഘട്ട പട്ടികയിൽ 55 പേർ

നിരവധി ഓഫറുകൾ ലഭിക്കുന്ന മെമ്പർഷിപ്പ് ഇപ്പോൾ സൗജന്യമായി നേടാം, ആർക്കൊക്കെ അപേക്ഷിക്കാം,ആനുകൂല്യങ്ങൾ എന്തൊക്കെ; യുഎഇ ഫസ സൗജന്യ മെമ്പർഷിപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം

മുള്ളൻ പന്നിയെ അടിച്ചു കൊന്നു; സിപിഎം നേതാവിന്റെ ജാമ്യാപേക്ഷ തള്ളി

കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട പട്ടികയില്‍ 55 പേര്‍, തര്‍ക്കമണ്ഡലങ്ങള്‍ ഒഴിച്ചിട്ടു, ഡോക്ടര്‍ വന്ദന ദാസ് കൊലപാതകത്തില്‍ പ്രതി സന്ദീപ് കുറ്റക്കാരന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പെഷവാറിലേക്ക് കളിക്കാന്‍ പോകരുത്; പാക് സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഓസീസ് താരങ്ങള്‍ക്ക് മുന്നറിയിപ്പ്

SCROLL FOR NEXT