Kiren Rijiju 
Kerala

ക്രിസ്ത്യന്‍ വോട്ടുറപ്പിക്കാന്‍ ബിജെപി; ക്രൈസ്തവ സമുദായ നേതാക്കളുമായി ഇന്ന് കേന്ദ്രമന്ത്രി റിജിജുവിന്റെ കൂടിക്കാഴ്ച

ഇന്നുരാത്രി എട്ടരയ്ക്ക് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ താജ് ഹോട്ടലില്‍ ക്രൈസ്തവ സമുദായ നേതാക്കളുമായി കേന്ദ്രമന്ത്രി ചർച്ച നടത്തും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ഒപ്പം നിര്‍ത്താന്‍ ശ്രമവുമായി ബിജെപി. ഇതിന്റെ ഭാഗമായി ക്രൈസ്തവ സഭാ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യമന്ത്രി കിരണ്‍ റിജിജു ഇന്ന് കേരളത്തിലെത്തും. വൈകീട്ട് ഏഴിന് നെടുമ്പാശ്ശേരിയില്‍ എത്തുന്ന റിജിജു, എട്ടരയോടെ എയര്‍പോര്‍ട്ടിലെ താജ് ഹോട്ടലില്‍ സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി വിവിദ ക്രൈസ്തവ സഭാ നേതാക്കളെ ബിജെപി നേതൃത്വം ഹോട്ടലിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തിങ്കളാഴ്ച ( നാളെ ) ഉച്ചയ്ക്ക് രണ്ടുമണിക്ക് സിറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ട് കേന്ദ്രമന്ത്രി കിരണ്‍ റിജിജു സന്ദര്‍ശിക്കും.

നാളെ രാവിലെ തൃപ്പൂണിത്തുറയില്‍ എന്‍ഡിഎ മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്യുന്ന കേന്ദ്രമന്ത്രി റിജിജു, തുടര്‍ന്ന് കളമശ്ശേരിയില്‍ നടക്കുന്ന ബിസിനസ് കോണ്‍ക്ലേവിലും പങ്കെടുക്കും. വഖഫ് ഭേദഗതി ബില്‍ പാസ്സാക്കിയശേഷം മുനമ്പത്ത് നടന്ന ആഹ്ലാദപ്രകടനത്തില്‍ കേന്ദ്രമന്ത്രി റിജിജു പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി റിജിജു വീണ്ടും കൊച്ചിയിലെത്തുമ്പോള്‍ മുനമ്പം ഭൂമി വിഷയവും പ്രധാന ചര്‍ച്ചയായേക്കും.

Union Minority Affairs Minister Kiren Rijiju will arrive in Kerala today for discussions with Christian church leaders.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടു; ഐഎസ്‌ഐ ബന്ധമുള്ള എട്ട് ഭീകരര്‍ അറസ്റ്റില്‍

'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു'; 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

'ആ തീരുമാനം അവരുടെ മഹത്വത്തെ അടയാളപ്പെടുത്തുന്നു'; മന്‍ കി ബാത്തില്‍ ആലിന് എബ്രഹാമിന് ആനുസ്മരിച്ച് പ്രധാനമന്ത്രി

വയറ്റില്‍ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവം, സ്വാഭാവിക വീഴ്ച; എല്ലാ ഓപ്പറേഷനും തെറ്റാണോയെന്ന് ഗോവിന്ദന്‍

'ബുള്‍ഷിറ്റ് പ്രൊപ്പഗാണ്ട'; ജനങ്ങളെ ഭിന്നിപ്പിച്ച് പണമുണ്ടാക്കുന്നു; 'കേരള സ്റ്റോറി'ക്കെതിരെ അനുരാഗ് കശ്യപ്

SCROLL FOR NEXT