സുരേഷ് ഗോപി ഓട്ടോയില്‍ പോകുന്നു  വീഡിയോ ദൃശ്യം
Kerala

ഔദ്യോഗിക വാഹനം കണ്ടില്ല; ചൊടിച്ച്‌ സുരേഷ് ഗോപി; ഓട്ടോയില്‍ യാത്ര; വിഡിയോ

സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി ബിജെപി ആരോപിച്ചു.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; ഔദ്യോഗിക വാഹനം കാണാത്തതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോറിക്ഷയില്‍ പോയി. ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ വൈകിട്ട് 6.30 ന് പുരസ്‌കാര ദാന ചടങ്ങിനെത്തിയതായിരുന്നു കേന്ദ്ര സഹമന്ത്രി. ചടങ്ങിന് ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി ഔദ്യോഗിക വാഹനം പാര്‍ക്ക് ചെയ്ത സ്ഥലത്ത് അന്വഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് അടുത്ത സ്ഥലത്തേയ്ക്ക് ഓട്ടോ റിക്ഷ വരുത്തി യാത്ര ചെയ്യുകയായിരുന്നു.

അല്‍പസമയത്തിന് ശേഷം വാഹനം എത്തുകയും ചെയ്തു. തുടര്‍ന്ന് ഓട്ടോയില്‍ നിന്നിറങ്ങിയ മന്ത്രി കാറില്‍ യാത്ര തുടര്‍ന്നു.കേന്ദ്രമന്ത്രി ഓട്ടോയില്‍ പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.

സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി ബിജെപി ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതിമനോഹരം ഈ ഭൂമി'; ആര്‍ട്ടെമിസ് 2 നിന്നുള്ള ആദ്യ ചിത്രങ്ങളുമായി നാസ

മുന്‍നിരയുടെ 'അങ്കക്കലി'! തുടരെ രണ്ടാം പോരും ജയിച്ച് പഞ്ചാബ്; സ്വന്തം തട്ടകത്തിലും ചെന്നൈ തോറ്റു

ലോകകപ്പ് മോഹങ്ങൾ പൊലിഞ്ഞു; ഗന്നാരോ ഗട്ടുസോയും ഇറ്റാലിയന്‍ ടീമിന്റെ പടിയിറങ്ങി

'ആര് എതിര് വന്നാലും കാര്യമില്ല, ഒരു ചുക്കും സംഭവിക്കില്ല', പയ്യന്നൂര്‍ രക്തസാക്ഷികളുടെ നാടെന്ന് മുഖ്യമന്ത്രി

ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം; വീടുകളിൽ നിന്നു ആളുകൾ ഇറങ്ങിയോടി

SCROLL FOR NEXT