ഫയല്‍ ചിത്രം 
Kerala

സി എം രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാത്തത് എന്തോ ഒളിക്കാനുള്ളതിനാല്‍:  കേന്ദ്രമന്ത്രി വി മുരളീധരന്‍

'ഒരു ദിവസം പോകാതിരുന്നു എന്നതുകൊണ്ട് പ്രശ്‌നം അവസാനിച്ചു എന്നു ധരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണയാണ്'

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സി എം രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാത്തത് എന്തോ ഒളിക്കാനുള്ളതിനാലാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഞങ്ങള്‍ക്കൊന്നും ഒളിക്കാനില്ല, ഞങ്ങള്‍ക്കൊന്നും മറയ്ക്കാനില്ല, ഞങ്ങള്‍ സുതാര്യമാണ് എന്നു പറയുന്നവര്‍, ഇഡി വിവരം തിരക്കാന്‍ വിളിക്കുമ്പോള്‍ പോകാന്‍ പോകാന്‍ മടിക്കുന്നതെന്തിനെന്ന് ജനം ചോദിക്കുന്നു. 

ഒരു ദിവസം പോകാതിരുന്നു എന്നതുകൊണ്ട് പ്രശ്‌നം അവസാനിച്ചു എന്നു ധരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണയാണ്. പോകാന്‍ മടി കാണിക്കുന്നതില്‍ നിന്നു തന്നെ, ധാരാളം ഒളിക്കാനുണ്ട്, ധാരാളം മറയ്ക്കാനുണ്ട് എന്നത് വ്യക്തമാകുന്നു. ധാരാളം കാര്യങ്ങള്‍ക്ക് ഉത്തരമില്ലാത്ത കാര്യങ്ങളുണ്ട്. 

അതാണ് കേരളത്തിലെ ജനങ്ങളും ഈ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവരെക്കൊണ്ട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ലൈഫ് മിഷനിലും സ്വര്‍ണക്കടത്തിലുമൊക്കെയുള്ള സര്‍ക്കാരിന്റെ പങ്കാളിത്തം ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ വ്യക്തമായി പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്നും വി മുരളീധരന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT