കൊച്ചി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ സൗദി അറേബ്യ സന്ദര്‍ശനം റദ്ദാക്കി. ഈമാസം 15മുതല്‍ 17വരെയാണ് മുരളീധരന്‍ സൗദി സന്ദര്‍ശിക്കാനിരുന്നത്. ഔദ്യോഗിക പര്യടനത്തിന് ആവശ്യമായ എല്ലാ ഒരുക്കവും പൂര്‍ത്തിയായിരിക്കെയാണ് അപ്രതീക്ഷിതമായ റദ്ദാക്കല്‍ വിവരമെത്തിയത്.
കാരണം എന്താണെന്നും പുതുക്കിയ സന്ദര്‍ശന തീയതി എന്നാണെന്നും വ്യക്തമാക്കിയിട്ടില്ല. സൗദി അധികൃതരുമായി വിവിധ തലങ്ങളില്‍ കൂടിക്കാഴ്ചകളും മറ്റ് ഔദ്യോഗിക പരിപാടികളും ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ദമ്മാമിലും റിയാദിലും പ്രവാസി ഇന്ത്യാക്കാരുമായുള്ള മുഖാമുഖം പരിപാടിയും നിശ്ചയിക്കപ്പെട്ടിരുന്നു. ഇതെല്ലാം റദ്ദാക്കിയിട്ടുണ്ട്. മുമ്പും ഇതേപോലെ അവസാന നിമിഷം സന്ദര്‍ശനം റദ്ദാക്കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ കടുവാഭീതി: വയനാട്ടില്‍ രണ്ടു പഞ്ചായത്തുകളില്‍ നാളെ അവധി; മാനന്തവാടിയില്‍ യുഡിഎഫ് ഹര്‍ത്താല്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates