Uthrada Kizhi presented to Chazhoor Kovilakam in Chalakudy SM ONLINE
Kerala

പതിവ് തെറ്റിയില്ല, ചാഴൂര്‍ കോവിലകത്തേക്ക് സര്‍ക്കാരിന്റെ ഉത്രാടക്കിഴിയെത്തി

പണ്ട് രാജകുടുംബത്തിലെ സ്ത്രീകള്‍ക്ക് രാജാവ് നല്‍കിവന്ന ഉത്രാടക്കിഴിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ എറ്റെടുത്ത് നല്‍കി വരുന്നത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: രാജഭരണകാലത്തെ തുടര്‍ച്ച, പതിവ് തെറ്റാതെ ഇക്കുറിയും ചാലക്കുടിയിലെ ചാഴൂര്‍ കോവിലകത്തെ തമ്പുരാട്ടിമാര്‍ക്ക് ഉത്രാടക്കിഴി എത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഉത്രാടകിഴിയാണ് ചാഴൂര്‍ കോവിലകത്ത് പതിവ് തെറ്റിക്കാതെയെത്തിയത്. പണ്ട് രാജകുടുംബത്തിലെ സ്ത്രീകള്‍ക്ക് രാജാവ് നല്‍കിവന്ന ഉത്രാടക്കിഴിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ എറ്റെടുത്ത് നല്‍കി വരുന്നത്.

ചാഴൂര്‍ കോവിലകത്തെ രമണി തമ്പുരാന്‍, മകള്‍ ശ്രീലേഖ വര്‍മ്മ എന്നിവരാണ് സര്‍ക്കാരിന്റെ ഓണ പാരിതോഷികം ഇത്തവണ ഏറ്റുവാങ്ങിയത്. സര്‍ക്കാരിന്റെ പ്രതിനിധിയായ തഹസില്‍ദാര്‍ കെ എ ജേക്കബ്ബ് ആണ് ഉത്രാടകിഴി കൈമാറിയത്. ഇത് 13-ാമത്തെ തവണയാണ് ഉത്രാടകിഴി കോവിലകത്തെത്തുന്നത്. ആദ്യകാലങ്ങളില്‍ താലൂക്ക് ആസ്ഥാനത്തെത്തിയാണ് ഉത്രാടകിഴി സ്വീകരിച്ചിരുന്നത്. പിന്നീടത് വീടുകളിലേക്കെത്തിച്ച് കൊടുക്കുന്ന രീതിയിലായി. ആയിരം രൂപയടങ്ങിയതാണ് ഉത്രാടകിഴി.

രാജഭരണകാലത്ത് കൊട്ടാരത്തിലെ സ്ത്രീകള്‍ക്ക് മഹാരാജാവ് നല്കിയിരുന്ന ഓണസമ്മാനമാണ് ഉത്രാടകിഴി. രാജഭരണം അവസാനിച്ചതോടെ ഈ സമ്പ്രദായം സര്‍ക്കാര്‍ ഏറ്റെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ വി ജെ ജോജി, ഹെഡ് ക്വോര്‍ട്ടേഴ്സ് തഹസില്‍ദാര്‍ സി വി സുരേഷ്‌കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സി എ ഷൈജു, കിഴക്കേ ചാലക്കുടി വില്ലേജ് ഓഫീസര്‍ എം ജെ ആന്റു തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Uthrada Kizhi presented to Chazhoor Kovilakam in Chalakudy : The Uthrada Kizhi is a symbolic gesture of respect given to former Royal family members by the government on the occasion of Uthradam, the day before Onam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

SCROLL FOR NEXT